DUSU Election 2026: ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് വൻ ജയം
)
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം. പ്രസിഡൻറ്, സെക്രട്ടറി, ജോയിൻറ് സെക്രട്ടറി എന്നീ മൂന്ന് പ്രധാന പദവികളും എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. 20 ഘട്ടങ്ങളിലായി നടന്ന വോട്ടെണ്ണലിനൊടുവിലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായത്.
എന്നാൽ, വലിയ തിരിച്ചടി നേരിട്ട കോൺഗ്രസ് അനുകൂല വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ ആയില്ല. എബിവിപിയുടെ യാഷ് ദബാസ് പുതിയ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റിയ ചൌധരി സെക്രട്ടറി പദവിയിലേക്കും ലക്ഷ്യ രാജ് സിങ് ജോയിൻറ് സെക്രട്ടറി പദവിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, എൻ.എസ്.യു.ഐ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരരംഗത്തിറങ്ങിയ ദീപാൻഷു ഷോക്കീനാണ് വൈസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ജനവിധി രാഹുൽ ഗാന്ധിക്കേറ്റ വലിയ തിരിച്ചടിയാണെന്നും അദ്ദേഹത്തിൻറെ വ്യാജ രാഷ്ട്രീയത്തെ യുവതലമുറ പൂർണമായും നിരസിച്ചതിൻറെ തെളിവാണിതെന്നും ബിജെപി അധ്യക്ഷൻ നിതിൻ നബിൻ പ്രതികരിച്ചു.
അതേസമയം, മഹാഭൂരിപക്ഷം വിദ്യാർഥികളും നിലവിലെ ഭരണവിരുദ്ധ വികാരമുള്ളവരായിരുന്നുവെന്നും എന്നാൽ പ്രതിപക്ഷത്തിൻറെ പിളർപ്പാണ് ഭരണപക്ഷത്തിന് വിജയം എളുപ്പമാക്കിയതെന്നും സിജെപി വക്താവ് സൌരവ് ദാസ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിൻറെ ഐക്യമില്ലായ്മ തുടർന്നുപോയാൽ അവർ ഇനിയും പ്രതിപക്ഷത്തിന് തന്നെ നിൽക്കേണ്ടി വരുമെന്നാണ് തൻറെ ഭയമെന്നും സൌരവ് ദാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)