India Bullet Train: ഇന്ത്യയുടെ കുതിപ്പിലേക്ക് പുതിയ വേഗത, ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് അടുത്ത വർഷം
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുന്നതിനുള്ള ജോലികള്‍ അതിവേഗമാണ് പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 15 ഓടെ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുന്നതിനുള്ള ജോലികള്‍ അതിവേഗമാണ് പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 15 ഓടെ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയായിരിക്കും ട്രെയിനിന്. റെയില്‍വെ മന്ത്രാലയം നല്‍കുന്ന സൂചനകള്‍ പ്രകാരം വിമാന യാത്രയേക്കാള്‍ കുറഞ്ഞ നിരക്കിലാകും പദ്ധതി നടപ്പാക്കുക.
ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള 508 കിലോമീറ്റര്‍ ദൂരം വെറും രണ്ട് മണിക്കൂറിനുള്ളില്‍ പിന്നിടും. ഈ പാതയിലെ ഏകദേശം 80 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായി. ആദ്യ ഘട്ടത്തില്‍ സൂറത്തില്‍ നിന്ന് ഗുജറാത്തിലെ വില്‍മോറ വരെയുള്ള എകദേശം 50 കിലോമീറ്റര്‍ ദൂരത്തില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് പദ്ധതി. ഇതിനുശേഷം പദ്ധതി വ്യാപിപ്പിക്കും.
അഹമ്മദാബാദിനും മുംബൈയ്ക്കും ഇടിയിലാകെ 12 സ്റ്റേഷനുകളാകും ഉണ്ടാകുക. ഇതുകൂടാകെ പുതിയ മൂന്ന് അതിവേഗ റെയിൽ പദ്ധതിക്കും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. പ്രധാനമായും ഹൈദരാബാദുമായി പൂനെ, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഹൈദരാബാദിനെ ഇതിലൂടെ അതിവേഗ റെയിൽ ഹബ്ബാക്കി മാറ്റാനും പശ്ചിമ-ദക്ഷിണ ഇന്ത്യയിലുടനീളമുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാധിക്കും.
നിലവില്‍ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള മെയില്‍ അല്ലെങ്കില്‍ എക്സ്പ്രസ് ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി നിരക്ക് ഏകദേശം 1,950 രൂപയാണ്. വന്ദേഭാരത് എക്സ്പ്രസിലെ എക്സിക്യൂട്ടീവ് ക്ലാസ് നിരക്ക് 2,405 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുള്ളറ്റ് ട്രെയിന്‍ നിരക്ക് ഏകദേശം 3,000 രൂപയാകാനാണ് സാധ്യത. ബുള്ളറ്റ് ട്രെയിന്‍ മെട്രോ പോലെയാകും പ്രവര്‍ത്തിക്കുക. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ സർവീസുകളുടെ എണ്ണവും വർധിപ്പിക്കും.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി രാജ്യത്തിന്റെ ഗതാഗത മേഖലയെ മാറ്റിമറിക്കുന്ന പദ്ധതിയാണ്. ഈ ഇടനാഴിയിലെ ട്രെയിനുകളുടെ പരമാവധി പ്രവർത്തന വേഗത മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും. ജാപ്പനീസ് അതിവേഗ റെയിൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതി അത്യാധുനിക എഞ്ചിനീയറിംഗ് ഉപയോഗിക്കുന്നു. നിലവിലുള്ള റെയിൽ സർവീസുകളെ അപേക്ഷിച്ച് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാ സമയം ഇത് ഗണ്യമായി കുറയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.