&imwidth=640&imheight=360)
ഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഡൽഹിയിൽ ഉഭയകക്ഷി ചർച്ചകൾക്ക് ഒരുങ്ങുന്നു. ചർച്ചയിലെ പ്രധാന അജണ്ട പ്രതിരോധ സഹകരണമാകും. സെപ്റ്റംബർ 11 ന് നടക്കാൻ പോകുന്ന കൂടിക്കാഴ്ചയിൽ ദീർഘകാലമായി തുടരുന്ന പ്രതിരോധ പങ്കാളിത്തം ഇരു രാജ്യങ്ങളും ശക്തിപ്പെടുത്തും മാത്രമല്ല സംയുക്ത വികസനത്തിനും ഉൽപ്പാദനത്തിനും പ്രാധാന്യം നൽകും. കൂടാതെ ശേഷിക്കുന്ന എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വിതരണം, റഷ്യയുടെ അഞ്ചാം തലമുറ സു-57 (Su-57) യുദ്ധവിമാനം, ബ്രഹ്മോസ് മിസൈൽ പദ്ധതിയുടെ അടുത്ത ഘട്ടം എന്നിവയെല്ലാം ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്-400 (S-400) വിതരണം പ്രതിരോധ കാര്യങ്ങളിൽ ഏറ്റവും വലിയ ചർച്ച നടക്കുക ഇന്ത്യയുടെ എസ് 400 വിതരണവുമായി ബന്ധപ്പെട്ടായിരിക്കും. അഞ്ച് എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി 2018 ൽ ഇന്ത്യ ഏകദേശം 5.43 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനകം 4 യൂണിറ്റുകൾ കൈമാറിയിട്ടുണ്ട് അഞ്ചാമത്തെ സിസ്റ്റത്തിന്റെ കൈമാറ്റം റഷ്യ-യുക്രൈയിൻ യുദ്ധവുമായി ബന്ധപ്പെട്ടാണ് കാലതാമസം ഉണ്ടാകുന്നത്. കരാറിൽ പറഞ്ഞ കാര്യങ്ങൾ നിറവേറ്റാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് മോസ്കോ സൂചിപ്പിച്ചിട്ടുണ്ട്. ദൂരങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെയും മിസൈലുകളുടെയും ഭീഷണി കണ്ടെത്താനും പ്രതിരോധിക്കാനും രൂപകൽപ്പന ചെയ്തതാണ് എസ്-400. എസ്-400 ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണ്. സു-57 (Su-57) സാങ്കേതിക വിദ്യ മോദി-പുടിൻ കൂടിക്കാഴ്ചയിലെ മറ്റൊരു പ്രധാന വിഷയം റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സു-57 കുറിച്ചാകും. ഇന്ത്യയിലേക്ക് ഈ വിമാനത്തെ അവതരിപ്പിക്കാൻ മോസ്കോ ശ്രമിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഉൽപ്പാദന സാങ്കേതികവിദ്യ പങ്കുവെക്കാനുള്ള സാധ്യതയെക്കുറിച്ചാകും ചർച്ചകൾ നടക്കുക. ഇറക്കുമതിയെ ആശ്രയിക്കാതെ സ്വന്തം രാജ്യത്ത് ഇവ നിർമ്മിക്കാനാണ് ഇന്ത്യയ്ക്ക് താൽപ്പര്യം. ബ്രഹ്മോസ് മിസൈൽ പദ്ധതി ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ ശേഷി വർദ്ധിപ്പിക്കുന്നതും നവീകരിക്കുന്നതും ചർച്ചയിലുണ്ട്. തേജസ് അടക്കമുള്ള യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ബ്രഹ്മോസ്-എൻജി (BrahMos-NG) നിർമ്മിക്കാനുള്ള കാര്യങ്ങളും ചർച്ചചെയ്യും. മാത്രമല്ല ഉൽപ്പാദനം, വികസനം, കയറ്റുമതി തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാനും ലക്ഷ്യമുണ്ട്. സംയുക്ത നിർമ്മാണത്തിലേക്ക് ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കി രാജ്യത്ത് തന്നെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം സാങ്കേതികവിദ്യ പങ്കുവെക്കുക, സംയുക്ത ഗവേഷണം, സംയുക്ത നിർമ്മാണം, മൂന്നാം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എന്നിവയാണ് റഷ്യ താൽപ്പര്യപ്പെടുന്നത്. ഇതിനുള്ള മികച്ചൊരു ഉദാഹരണമാണ് ഫിലിപ്പീൻസിലേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്യുന്ന ബ്രഹ്മോസ് മിസൈൽ. ഇന്ത്യയും റഷ്യയും സംയുക്തമായി ആരംഭിച്ചതാണ് ബ്രഹ്മോസ് മിസൈൽ പദ്ധതി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം 7.8% സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് സ്വാശ്രയത്വം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു മാത്രമല്ല സ്വർണം അനാവശ്യമായി വാങ്ങുന്നത് ഒഴിവാക്കുന്നത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വീണ്ടും ഓർമ്മപ്പെടുത്തി. ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കുന്നതിന്റെ ഭാഗമായി ബിഷ്കെക്കിൽ നടക്കുന്ന എസ്‌സിഒ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പ്രധാനമന്ത്രി. ഈ അവസരത്തിലാണ് സെൽഫി വീഡിയോ സന്ദേശം അദ്ദേഹം പങ്കുവെച്ചത്. അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാൻ പറഞ്ഞ പ്രധാനമന്ത്രി വിനോദത്തിനായി വിദേശയാത്രകൾ ഒഴിവാക്കാനും വിദേശത്ത് വിവാഹം കഴിക്കുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടു. 'നമ്മൾ സ്വദേശിക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുവോ അത്രത്തോളം സ്വാശ്രയത്വത്തിനും പ്രാധാന്യം നൽകുന്നു. സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയുമ്പോൾ, നമ്മുടെ യുവതലമുറയ്ക്ക് ഒരു വികസിത ഇന്ത്യയെ സമ്മാനിക്കാൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്'- പ്രധാനമന്ത്രി പറഞ്ഞു. സമാന ആവശ്യം മെയ് മാസത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പെട്രോളിയം ഇന്ധനങ്ങൾ സംരക്ഷിക്കാനും, അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കാനും, സ്വർണ്ണം വാങ്ങിക്കുന്നത് കുറയ്ക്കാനും, ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങാനും ആവശ്യപ്പെട്ടിരുന്നു. സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾക്കും ഇറാനുമെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിനും ഇടയിലാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ഇക്കാര്യങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധിക്ക് വിമർശനം ആഗോള പ്രതിസന്ധികൾക്കും യുദ്ധങ്ങൾക്കും ഇടയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. എന്നാൽ രാജ്യത്തെ ചില വ്യക്തികൾ എല്ലായിടത്തും നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് വിമർശകരെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് രാജ്യം 7.8 ശതമാനം വളർച്ച നേടിയതെന്നും ഈ കുതിപ്പ് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'Chhatron Ki Goonj' (വിദ്യാർത്ഥികളുടെ മുഴക്കം) എന്ന വിദ്യാർത്ഥി മുന്നേറ്റത്തെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു 'jhooth ki goonj' (നുണകളുടെ മുഴക്കം) എന്ന പരാമർശമാണ് പ്രധാനമന്ത്രി മോദി ഉപയോഗിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
&imwidth=640&imheight=360)
ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥയായ നിധി തിവാരി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. ഇതിന് മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു നിധി. അവിടെ വിദേശകാര്യവുമായി ബന്ധപ്പെട്ടും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളായിരുന്നു നിധി കൈകാര്യം ചെയ്തത്. സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് മുൻപ് നിധി ബാബാ അറ്റോമിക് റിസർച്ച് സെന്ററിൽ (BARC) ശാസ്ത്രജ്ഞയായി ജോലി ചെയ്തിരുന്നു. നിധിയുടെ വിദ്യാഭ്യാസം ലക്നൗ സ്വദേശിയാണ് നിധി. അവിടെ തന്നെയാണ് തന്റെ സ്കൂൾ വിദ്യാഭ്യാസവും ബിരുദവും പൂർത്തിയാക്കിയത്. ബിഎസ്‍സി പൂർത്തിയാക്കിയ നിധി, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം സ്വർണ മെഡലോടെ പാസായി. പഠിത്തം പൂർത്തിയാക്കിയ ശേഷം ബാബാ അറ്റോമിക് റിസർച്ച് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു. 2008-ൽ ജോലി ഉപേക്ഷിച്ചു ശാസ്ത്രജ്ഞയായിട്ടാണ് അവർ തന്റെ കരിയർ ആരംഭിച്ചതെങ്കിലും സിവിൽ സർവീസിനായി തയ്യാറെടുക്കാൻ നിധി തീരുമാനിച്ചു. 2008ൽ ബാബാ അറ്റോമിക് റിസർച്ച് സെന്ററിലെ ജോലി ഉപേക്ഷിച്ചു. 2008ൽ അവർ യുപിഎസ്‍സി പരീക്ഷയ്ക്കായി തയാറെടുക്കാൻ തുടങ്ങി. യുപിഎസ്‍സി പരീക്ഷയിൽ 96-ാം റാങ്ക് സിവിൽ സർവീസ് യാത്ര അത്ര എളുപ്പമായിരുന്നില്ല. 2012-ലെ പരീക്ഷയിൽ അവരുടെ പേര് വെയിറ്റിംഗ് ലിസ്റ്റിൽ ഇടംനേടി. പക്ഷെ അവർ പിന്മാറാൻ തയാറായില്ല. തന്റെ പരിശ്രമം തുടർന്നു. ഒടുവിൽ 2013ലെ യുപിഎസ്‍സി സിവിൽ സർവീസ് പരീക്ഷയിൽ നിധി ഓൾ ഇന്ത്യയിൽ 96-ാം റാങ്ക് നേടി. റാങ്കിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഫോറിൻ സർവീസ് ലഭിക്കുകയും, 2014-ലെ ബാച്ചിൽ ചേരുകയും ചെയ്തു. വളർച്ചയുടെ കാലം വിദേശകാര്യ മന്ത്രാലയത്തിൽ നിരായുധീകരണവും അന്താരാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു നിധി പ്രവർത്തിച്ചത്. വിദേശനയത്തിലും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമുള്ള അനുഭവം പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിലെ നിധിയുടെ ചുമതലകൾക്ക് ഏറെ സഹായകരമായി. 2022 നവംബറിൽ അണ്ടർ സെക്രട്ടറിയായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിയമനം ലഭിച്ച നിധിക്ക് പിന്നീട് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലിനൊപ്പവും സുരക്ഷാ സംബന്ധമായ കാര്യങ്ങളിൽ നിധി പ്രവർത്തിച്ചിട്ടുണ്ട്. വിദേശകാര്യങ്ങൾ, അന്താരാഷ്ട്ര സുരക്ഷ, ദേശീയ സുരക്ഷ എന്നീ മേഖലകളിലെല്ലാം അവർ നൽകിയ സംഭാവനകൾ നിധിയുടെ കരിയറിലെ പ്രധാനപ്പെട്ടവയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ന്യൂഡൽഹി: എൺപതാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യ, യുവാക്കളുടെ വികസനം, കായികം, വിദ്യാഭ്യാസം, സിവിൽ ഡിഫൻസ്, സെമി കണ്ടക്ടർ, ആണവോർജം തുടങ്ങിയ മേഖലകളിൽ നിർണായ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്. ഒരു കോടി യുവാക്കൾക്ക് എഐ പരിശീലനം നൽകുന്ന ദേശീയ പദ്ധതി, മത്സര പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിങ്, സിവിൽ ഡിഫൻസ് പരിഷ്കരണങ്ങൾ, കുട്ടികൾക്കായി കായിക പ്രതിഭാ നിരീക്ഷണം, സെമി കണ്ടക്ടർ നിർമാണ വിപുലീകരണം, ആണവോർജ ഉത്പാദനത്തിനുള്ള പുതിയ ലക്ഷ്യങ്ങൾ എന്നിവയാണ് പ്രഖ്യാപനത്തിലെ പ്രധാന ആനുകൂല്യങ്ങൾ. രാജ്യത്തുടനീളം യുവാക്കൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൈപുണ്യം വളർത്തുന്നതിനായി പ്രധാനമന്ത്രി വൻ പദ്ധതി പ്രഖ്യാപിച്ചു. വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ കോച്ചിങ് സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സാധാരണക്കാരായ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ട പ്രസംഗത്തിൽ പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുന്നതിനുള്ള ജോലികള്‍ അതിവേഗമാണ് പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 15 ഓടെ മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയായിരിക്കും ട്രെയിനിന്. റെയില്‍വെ മന്ത്രാലയം നല്‍കുന്ന സൂചനകള്‍ പ്രകാരം വിമാന യാത്രയേക്കാള്‍ കുറഞ്ഞ നിരക്കിലാകും പദ്ധതി നടപ്പാക്കുക. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള 508 കിലോമീറ്റര്‍ ദൂരം വെറും രണ്ട് മണിക്കൂറിനുള്ളില്‍ പിന്നിടും. ഈ പാതയിലെ ഏകദേശം 80 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായി. ആദ്യ ഘട്ടത്തില്‍ സൂറത്തില്‍ നിന്ന് ഗുജറാത്തിലെ വില്‍മോറ വരെയുള്ള എകദേശം 50 കിലോമീറ്റര്‍ ദൂരത്തില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് പദ്ധതി. ഇതിനുശേഷം പദ്ധതി വ്യാപിപ്പിക്കും. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടിയിലാകെ 12 സ്റ്റേഷനുകളാകും ഉണ്ടാകുക. ഇതുകൂടാകെ പുതിയ മൂന്ന് അതിവേഗ റെയിൽ പദ്ധതിക്കും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. പ്രധാനമായും ഹൈദരാബാദുമായി പൂനെ, ചെന്നൈ, ബെംഗളൂരു എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഹൈദരാബാദിനെ ഇതിലൂടെ അതിവേഗ റെയിൽ ഹബ്ബാക്കി മാറ്റാനും പശ്ചിമ-ദക്ഷിണ ഇന്ത്യയിലുടനീളമുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാധിക്കും. നിലവില്‍ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള മെയില്‍ അല്ലെങ്കില്‍ എക്സ്പ്രസ് ട്രെയിനിലെ ഫസ്റ്റ് ക്ലാസ് എസി നിരക്ക് ഏകദേശം 1,950 രൂപയാണ്. വന്ദേഭാരത് എക്സ്പ്രസിലെ എക്സിക്യൂട്ടീവ് ക്ലാസ് നിരക്ക് 2,405 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുള്ളറ്റ് ട്രെയിന്‍ നിരക്ക് ഏകദേശം 3,000 രൂപയാകാനാണ് സാധ്യത. ബുള്ളറ്റ് ട്രെയിന്‍ മെട്രോ പോലെയാകും പ്രവര്‍ത്തിക്കുക. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ സർവീസുകളുടെ എണ്ണവും വർധിപ്പിക്കും. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി രാജ്യത്തിന്റെ ഗതാഗത മേഖലയെ മാറ്റിമറിക്കുന്ന പദ്ധതിയാണ്. ഈ ഇടനാഴിയിലെ ട്രെയിനുകളുടെ പരമാവധി പ്രവർത്തന വേഗത മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും. ജാപ്പനീസ് അതിവേഗ റെയിൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതി അത്യാധുനിക എഞ്ചിനീയറിംഗ് ഉപയോഗിക്കുന്നു. നിലവിലുള്ള റെയിൽ സർവീസുകളെ അപേക്ഷിച്ച് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാ സമയം ഇത് ഗണ്യമായി കുറയ്ക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
%26im%3DFitAndFill%3D(700%2C400)&imwidth=640&imheight=360)