SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Independence Day 2026: ദേശീയപതാകയ്‌ക്കൊപ്പം സെൽഫി; 'ഹർ ഘർ തിരംഗ' എങ്ങനെ അപ്‌ലോഡ് ചെയ്യാം?

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ 2026' പ്രചാരണം ഓഗസ്റ്റ് 17 വരെ നടക്കും. പൗരന്മാർക്ക് വീടുകളിൽ ദേശീയപതാക ഉയർത്തികൊണ്ട് ഈ പ്രചാരണത്തിൽ പങ്കാളികളാകാം.

Edited by Karthika V Updated by SUPPORT USER
Published: Aug 10, 2026, 04:45 PM | Updated: Aug 12, 2026, 05:56 PM

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ നിൽക്കുകയാണ് രാജ്യം. സ്വാതന്ത്യദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ഏവരും. ഈ അവസരത്തിൽ 'ഹർ ഘർ തിരംഗ 2026' പ്രചാരണത്തിന്റെ ഭാഗമാകാൻ ജനങ്ങൾക്ക് അവസരം നൽകുകയാണ്. ഓഗസ്റ്റ് 15, സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയപതാക ഉയർത്താൻ ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുന്നതിനൊപ്പം പതാകയ്ക്കൊപ്പമുള്ള സെൽഫി നിങ്ങൾക്ക് ഓൺലൈനിലൂടെ പങ്കുവെക്കുകയും ചെയ്യാം.

പതാകയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നവർക്ക് ഒരു പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും. ഓഗസ്റ്റ് 17 വരെയാണ് കേന്ദ്ര സർക്കാർ 'ഹർ ഘർ തിരംഗ' ദിനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്.

പൗരന്മാരിൽ ദേശീയബോധം വളർത്തുന്നതിന് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി 'ഹർ ഘർ തിരംഗ' പ്രചാരണത്തിൽ പങ്കാളികളാകണമെന്നാണ് സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നത്. harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സെൽഫി അപ്ലോഡ് ചെയ്യേണ്ടത്. സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ പോർട്ടലിലൂടെ ദേശീയപതാകയ്‌ക്കൊപ്പമുള്ള ചിത്രം അപ്‌ലോഡ് ചെയ്യാനും, ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഹർ ഘർ തിരംഗ സെൽഫി എങ്ങനെ അപ്‌ലോഡ് ചെയ്യാം?

ആദ്യം harghartiranga.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. വിവരങ്ങൾ നൽകുന്നതിന് മുമ്പ്, ഉപയോഗിക്കുന്നത് സർക്കാറിന്റെ ഔദ്യോഗിക പോർട്ടൽ തന്നെയാണെന്ന് ഉറപ്പുവരുത്തുക.

തുടർന്ന് വെബ്‌സൈറ്റിലെ രജിസ്ട്രേഷൻ പേജിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, സംസ്ഥാനം, രാജ്യം തുടങ്ങിയ വിവരങ്ങൾ കൃത്യമായി ചേർക്കുക.‌

തുടർന്ന്, ദേശീയപതാകയോടുള്ള ആദരവ് നിലനിർത്തിക്കൊണ്ട് പതാകയ്‌ക്കൊപ്പമുള്ള ചിത്രമോ സെൽഫിയോ എടുക്കുക. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് തന്നെ പതാകയ്‌ക്കൊപ്പമുള്ള ചിത്രം സജ്ജമാക്കാൻ പോർട്ടലിലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്.

ശേഷം, വെബ്‌സൈറ്റിലെ അപ്‌ലോഡ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങളെടുത്ത ഫോട്ടോ തിരഞ്ഞെടുക്കാം. ഡിവൈസിൽ നിന്ന് നേരിട്ട് ഡ്രാഗ് ചെയ്‌ത് ഇടാനോ, ബ്രൗസ് ചെയ്ത് അപ്‍ലോഡ് ചെയ്യാനോ, അല്ലെങ്കിൽ ക്യാമറ ഉപയോഗിച്ച് തൽസമയം ചിത്രമെടുക്കാനോ ഉള്ള സൗകര്യം പോർട്ടലിൽ ലഭ്യമാണ്.

അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ വ്യക്തമുള്ളതായിരിക്കണം. കൂടാതെ പോർട്ടലിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചുള്ളതുമായിരിക്കണം. ഫോട്ടോ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക.

രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിയുമ്പോൾ ഡിജിറ്റൽ സർട്ടിഫിക്കറ്റ് സ്ക്രീനിൽ തെളിയും. ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

TAGS:

About the Author