SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

India's Flag Ceremonies: സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി, റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി; ദേശീയപതാക ഉയർത്തുന്നതിലെ വ്യത്യാസങ്ങൾ...

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയപതാക ഉയർത്തുന്നതിൽ ചില വ്യത്യാസങ്ങളുണ്ട്. ഇതിന് കാരണം ഇരുദിനങ്ങളുടെയും ചരിത്രപരമായ പ്രാധാന്യമാണ്.

Edited by Karthika V Updated by Abhipreet
Published: Aug 09, 2026, 11:10 PM | Updated: Aug 12, 2026, 05:56 PM

എല്ലാ വർഷവും ഓ​ഗസ്റ്റ് 15ന് ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നത് പ്രധാനമന്ത്രിയാണ്. എന്നാൽ റിപ്പബ്ലിക് ദിനത്തിൽ പതാക നിവർത്തുന്നത് രാഷ്ട്രപതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവ രണ്ടും കാണുമ്പോൾ നമുക്ക് സമാനമായി തോന്നുമെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത നാഴികക്കല്ലുകളെയാണ് ഇവ അടയാളപ്പെടുത്തുന്നത്.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ, പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നു. എന്നാൽ ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ, കർത്തവ്യ പഥിൽ രാഷ്ട്രപതി പതാക അഴിച്ചുയർത്തുകയാണ് ചെയ്യുന്നത്. 1947ലെ സ്വാതന്ത്ര്യലബ്ധിയും 1950-ലെ ഭരണഘടന നിലവിൽ വന്നതുമാണ് ഈ ദിനങ്ങൾ പ്രതിനിധീകരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നത് എന്തുകൊണ്ട് ?

1947ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസമാണ് ഓഗസ്റ്റ് 15. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിനൊടുവിൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ അടയാളപ്പെടുത്തുന്നതാണ് അന്നേ ദിവസം ചെങ്കോട്ടയിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങ്.

സ്വാതന്ത്യം കിട്ടി തൊട്ടടുത്ത ദിവസം, അതായത് ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഡൽഹിയിലെ ചെങ്കോട്ടയിലുള്ള ലാഹോറി ഗേറ്റിന് മുകളിൽ ആദ്യമായി ദേശീയപതാക ഉയർത്തി. പിന്നീടങ്ങോട്ട് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തുന്നതും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതും ഒരു കീഴ്വഴക്കമായി മാറുകയായിരുന്നു. പതാകക്കമ്പത്തിന്റെ താഴ്ഭാഗത്തുനിന്നാണ് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത്. തുടർന്ന് ദേശീയഗാനം ആലപിക്കും.

റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി പതാക നിവർത്തുന്നത് എന്തുകൊണ്ട്?

1950 ജനുവരി 26നാണ് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റിന് പകരം ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു. ഭരണഘടന പ്രാബല്യത്തിൽ വന്നതിന്റെ ഓർമ്മ പുതുക്കലായാണ് എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുന്നത്.

അന്നേ ദിവസം രാഷ്ട്രപതി കർത്തവ്യ പഥിൽ ദേശീയപതാക അഴിച്ചുയർത്തുകയാണ് (unfurl) ചെയ്യുന്നത്. അതായത്, നേരത്തെ തന്നെ ദേശീയപതാക പതാകക്കമ്പത്തിന്റെ മുകൾഭാഗത്തായി മടക്കി കെട്ടിവെച്ചിട്ടുണ്ടാകും. ചടങ്ങ് നടക്കുമ്പോൾ രാഷ്ട്രപതി അത് അഴിച്ചു നിവർത്തുകയാണ് ചെയ്യുന്നത്. തുടർന്ന് റിപ്പബ്ലിക് ദിന പരേഡും അരങ്ങേറും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author