SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Independence Day 2026: ഇന്ത്യയുടേത് 79-ാം സ്വാതന്ത്ര്യദിനമോ അതോ 80-ാം സ്വാതന്ത്ര്യദിനമോ?

എത്രാമത്തെ സ്വാതന്ത്ര്യദിനമാണ് 2026? 79 അതോ 80? എങ്ങനെ കണക്കുകൂട്ടാം?

Written By Mekha P Panicker Updated by SUPPORT USER
Published: Aug 10, 2026, 10:57 AM | Updated: Aug 12, 2026, 05:58 PM

1947ൽ ബ്രീട്ടിഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസമാണ് ആഗസ്റ്റ് 15. ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി ജീവൻ ത്യാ​ഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിനും സ്വതന്ത്ര രാഷ്ട്രമെന്ന നിലയിലുള്ള ഇന്ത്യയുടെ യാത്രയെ ആഘോഷിക്കുന്നതും ആഗസ്റ്റ് 15 നാണ്. രാജ്യത്തെ സ്വാതന്ത്ര്യദിനം ദേശീയ പതാക ഉയർത്തിയും, ദേശഭക്തി വിളിച്ചോതുന്ന പരിപാടികളിലൂടെയും, സാംസ്കാരിക കൂട്ടായ്മയിലൂടെയുമാണ് ആഘോഷിക്കുന്നത്. പരമ്പരാ​ഗതമായി പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാന ദിവസം കൂടിയാണ് ആഗസ്റ്റ് 15.

രാജ്യം വീണ്ടും ഒരു സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ ഒരുപാട് ആളുകൾക്കുള്ള സംശയമാണ് 2026 ആ​ഗസ്റ്റ് 15 ന് ഇന്ത്യ 79-ാം സ്വാതന്ത്യദിനമാണോ അതോ 80-ാം സ്വാതന്ത്യദിനമാണോ ആഘോഷിക്കുന്നതെന്ന്.

ഇങ്ങനെ സംശയം വരാനുള്ള പ്രധാന കാരണം ആളുകൾ രണ്ട് വിധത്തിൽ എണ്ണുന്നതുകൊണ്ടാണ്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം പൂർത്തിയാക്കിയ വ‌ർഷങ്ങളുടെ എണ്ണം നോക്കുകയാണെങ്കിൽ:

2026 - 1947 = 79 വർഷം

ഇതിനർത്ഥം 2026 ആഗസ്റ്റ് 15ൽ ഇന്ത്യ 79 സ്വതന്ത്യവർഷങ്ങൾ ആഘോഷിക്കുന്നു എന്നാണ്. പക്ഷെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ എടുക്കുമ്പോൾ ആദ്യ ആഘോഷം ഉണ്ടായത് 1947 ആഗസ്റ്റ് 15നാണ്.

1947 : ഒന്നാം സ്വാതന്ത്ര്യദിനം
1948 : രണ്ടാം സ്വാതന്ത്ര്യദിനം
...
...

2025 : 79-ാം സ്വാതന്ത്ര്യദിനം
2026 : 80-ാം സ്വാതന്ത്ര്യദിനം

ശരിക്കും ആഘോഷങ്ങളുടെ വർഷം നോക്കേണ്ടത് ഇങ്ങനെയാണ്:

2026 - 1947 + 1 = 80

+1 ആദ്യമായി 1947 ൽ ആദ്യ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നതാണ്. അതിനാൽ 2026 ആഗസ്റ്റ് 15-ന് നടക്കുന്നത് രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളാണ്. അതെസമയം ഇന്ത്യ 79 സ്വാതന്ത്യവർഷം പൂർത്തിയാക്കും.

ഏകദേശം രണ്ട് നൂറ്റാണ്ടോളം നീണ്ടുനിന്ന ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിന്റെ അവസാനത്തെ അനുസ്മരിക്കുന്നതാണ് ഇന്ത്യയുടെ സ്വാതന്ത്രദിനം. ഇന്ത്യയ്ക്ക് സ്വയംഭരണം വേണമെന്നാവശ്യപ്പെട്ട് നേതാക്കൾ, വിപ്ലവകാരികൾ, സാധാരണക്കാർ എന്നിവർ പോരാടിയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്യം നേടിയെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author