iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

LPG e-KYC: എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത; ഇ - കെ വൈ സി തിയതി നീട്ടി, അവസാന തിയതി എന്നാണെന്ന് അറിയാം

എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത. ഇ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തിയതി നീട്ടി. മുൻപ് ഓ​ഗസ്റ്റ് 16ന് ആയിരുന്ന അവസാന തിയതി ഓ​ഗസ്റ്റ് 23 വരെയാണ് നീട്ടി നൽകിയിരിക്കുന്നത്. ആപ്പിലെ സാങ്കേതിക തടസങ്ങൾ ഉൾപ്പെടെ പരി​ഗണിച്ചാണ് തിയതി നീട്ടി നൽകിയിരിക്കുന്നത്.

ഇ-കെവൈസി പൂർത്തിയാക്കുന്നതിൽ നേരിട്ട തടസങ്ങൾ

പൂർണമായും ഡിജിറ്റലായാണ് ഇ-കെവൈസി നടപ്പാക്കുന്നത്. സെർവറിലെ തകരാറുകൾ കാരണം ഇ-കെവൈസി നടപടികൾ വൈകുകയും ഏജൻസികളിൽ വൻ ജനത്തിരക്കുകൾക്ക് കാരണമാകുകയും ചെയ്തു. കൂടാതെ മൊബൈൽ ആപ്പിലും പ്രശ്നങ്ങളുണ്ടാകുകയും ഇതിന്റെ പ്രവർത്തനങ്ങൾ മന്ദ​ഗതിയിലാകുകയും ചെയ്തിരുന്നു.

ഇ-കെവൈസി നടപ്പാക്കുന്നത് എന്തിന്?

എൽപിജി വിതരണത്തിലെ കരിഞ്ചന്ത തടയുന്നതിനായാണ് പ്രധാനമായും ഉപയോക്താക്കളുടെ വിവരങ്ങൾ പുതുക്കുന്നത്. ഇതുകൂടാതെ, പല ഉപഭോക്താക്കളുടെയും പഴയ മൊബൈൽ നമ്പറുകൾ നിലവിൽ ഇല്ലാത്തതിനാൽ സിലിണ്ടറുകൾ ബുക്ക് ചെയ്യാനും സാധിക്കുന്നില്ല. ഇ-കെവൈസി പൂർത്തിയാക്കുന്നതിലൂടെ പുതിയ ഫോൺ നമ്പർ പുതുക്കാൻ സാധിക്കും. യുഎസ്-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നതിലും വിതരണത്തിലും സർക്കാർ ചട്ടങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

ഒടിപി അധിഷ്ഠിത എൽപിജി വിതരണം

എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതും വിതരണം ചെയ്യുന്നതും നിലവിൽ ഒടിപി അധിഷ്ഠിതമായാണ്. ​ഗ്രാമീണ മേഖലകളിൽ നിലവിൽ 45 ദിവസത്തിലും ന​ഗരങ്ങളിൽ 25 ദിവസത്തിലുമാണ് ബുക്കിങ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യ പ്രധാനമായും എൽപിജിയിൽ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. യുഎസ് ഇറാൻ യുദ്ധത്തിന് മുൻപ് ​ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കൂടുതലായും എൽപിജി ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ യുഎസ് ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ വിതരണ ശൃംഖല തടസപ്പെട്ടത് തിരിച്ചടിയായി. നിലവിൽ അമേരിക്കയെയും മറ്റ് രാജ്യങ്ങളെയുമാണ് എൽപിജിക്കായി ഇന്ത്യ ആശ്രയിക്കുന്നത്.

സ്വകാര്യ കമ്പനികൾക്ക് ഉത്പാദന ലക്ഷ്യം നിശ്ചയിച്ച് സർക്കാർ

എൽപിജി ഉത്പാദനത്തിൽ രാജ്യത്തെ റിഫൈനറി കമ്പനികൾക്ക് സർക്കാർ പുതിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ പ്രധാന ചുമതല റിലയൻസിനാണ്. 21 റിഫൈനറി അപ്സ്ട്രീം കമ്പനികൾക്കായി പ്രതിദിനം ആകെ 63,810 ടൺ ദ്രവീകൃത പെട്രോളിയം ​ഗ്യാസ് (എൽപിജി) ഉത്പാദന ശേഷിയാണ് സർക്കാർ നിർബന്ധമാക്കിയിരിക്കുന്നത്. 2026 മാർച്ച് 31ന് ഇത് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ ആഭ്യന്തര എൽപിജി ഉത്പാദനത്തേക്കാൾ ഇരട്ടിയിലധികവും രാജ്യത്തെ പ്രതിദിന ഉപഭോ​ഗത്തിന്റെ 70 ശതമാനത്തോളവുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.