Modi GDP: രാജ്യം വളർച്ചയിലേക്ക്, സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണം, വിവാഹം വിദേശത്ത് നടത്തരുത്: പ്രധാനമന്ത്രി
)
രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം 7.8% സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. സ്വദേശി ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് സ്വാശ്രയത്വം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു മാത്രമല്ല സ്വർണം അനാവശ്യമായി വാങ്ങുന്നത് ഒഴിവാക്കുന്നത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വീണ്ടും ഓർമ്മപ്പെടുത്തി.
ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കുന്നതിന്റെ ഭാഗമായി ബിഷ്കെക്കിൽ നടക്കുന്ന എസ്‌സിഒ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പ്രധാനമന്ത്രി. ഈ അവസരത്തിലാണ് സെൽഫി വീഡിയോ സന്ദേശം അദ്ദേഹം പങ്കുവെച്ചത്. അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാൻ പറഞ്ഞ പ്രധാനമന്ത്രി വിനോദത്തിനായി വിദേശയാത്രകൾ ഒഴിവാക്കാനും വിദേശത്ത് വിവാഹം കഴിക്കുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടു.
'നമ്മൾ സ്വദേശിക്ക് എത്രത്തോളം പ്രാധാന്യം നൽകുന്നുവോ അത്രത്തോളം സ്വാശ്രയത്വത്തിനും പ്രാധാന്യം നൽകുന്നു. സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയുമ്പോൾ, നമ്മുടെ യുവതലമുറയ്ക്ക് ഒരു വികസിത ഇന്ത്യയെ സമ്മാനിക്കാൻ കഴിയുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്'- പ്രധാനമന്ത്രി പറഞ്ഞു.
സമാന ആവശ്യം
മെയ് മാസത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി പെട്രോളിയം ഇന്ധനങ്ങൾ സംരക്ഷിക്കാനും, അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കാനും, സ്വർണ്ണം വാങ്ങിക്കുന്നത് കുറയ്ക്കാനും, ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ വാങ്ങാനും ആവശ്യപ്പെട്ടിരുന്നു. സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾക്കും ഇറാനുമെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിനും ഇടയിലാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ഇക്കാര്യങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടത്.
രാഹുൽ ഗാന്ധിക്ക് വിമർശനം
ആഗോള പ്രതിസന്ധികൾക്കും യുദ്ധങ്ങൾക്കും ഇടയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. എന്നാൽ രാജ്യത്തെ ചില വ്യക്തികൾ എല്ലായിടത്തും നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് വിമർശകരെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് രാജ്യം 7.8 ശതമാനം വളർച്ച നേടിയതെന്നും ഈ കുതിപ്പ് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'Chhatron Ki Goonj' (വിദ്യാർത്ഥികളുടെ മുഴക്കം) എന്ന വിദ്യാർത്ഥി മുന്നേറ്റത്തെ പരോക്ഷമായി പരിഹസിക്കുന്നതായിരുന്നു 'jhooth ki goonj' (നുണകളുടെ മുഴക്കം) എന്ന പരാമർശമാണ് പ്രധാനമന്ത്രി മോദി ഉപയോഗിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
)
)
)
)
)
)
)
)