ഗ്യാനേഷ് കുമാറിന്റെ രാജി: ജന്തർ മനതാരിൽ പ്രഷിഷേധം ശക്തം; സിപിഎം നേതാൽക്കൾ അറസ്റ്റിൽ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്തുകൊണ്ടുള്ള പ്രതിഷേധത്തിനായി ജന്തർ മന്തറിൽ ഒത്തുകൂടിയ അൻപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപകമായ പ്രതിഷേധം ശക്തമാകുന്നു. ജന്തർ മന്തറിൽ നടക്കുന്ന ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായിരിക്കുകയാണ്.
ജന്തർ മന്തറിലേക്ക് മാർച്ചായി നിരവധി പ്രവർത്തകരാണ് എത്തിയത്. സംഘത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും ഉണ്ടായിരുന്നു. വലിയ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും അവർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനപങ്കാളിത്തമായിരുന്നു പ്രതിഷേധത്തിനെത്തിയത്. പ്രതിഷേധം കടുത്തതോടെ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്.
കൂടാതെ എ.എ.റഹീം, ജെയ്ക് സി.തോമസ് എന്നിവരേയും അറസ്റ്റ് ചെയ്തു നീക്കി. ഒരു സംഘത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ മറ്റുള്ളവര്‍ വീണ്ടും പ്രതിഷേധത്തിനെത്തുന്നുണ്ട്. പ്രതിഷേധത്തിനായി എത്തുന്നവരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ട്. ജന്തർ മന്തറിലെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ അടച്ചിരിക്കുകയാണ്. മറ്റു പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലും ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.