CJP Protest: സിജെപി സമരത്തിൻറെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടും; വിമർശിച്ച് സുപ്രീംകോടതി
മെട്രോ സർവീസുകൾ പൂർണമായി നിർത്തലാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
)
ന്യൂഡൽഹി: തലസ്ഥാനത്ത് പ്രഖ്യാപിച്ച കടുത്ത യാത്രാവിലക്കുകളിലും നിയന്ത്രണങ്ങളിലും അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. പൊതുജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകളിൽ ആകുലത അറിയിച്ച കോടതി, മെട്രോ സർവീസുകൾ പൂർണമായി നിർത്തലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പ്രവർത്തനം മരവിപ്പിക്കുന്ന മെട്രോ സ്റ്റേഷനുകളുടെ എണ്ണം വെട്ടിച്ചുരുക്കണമെന്നും അധികൃതർക്ക് നിർദേശം നൽകി.
മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതിനും സർവീസുകൾ റദ്ദാക്കുന്നതിനും എതിരെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വിമർശനം. മെട്രോ നിലയങ്ങൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്തതോടെ ജനങ്ങൾക്ക് യാത്ര സാധ്യമല്ലാത്ത അവസ്ഥയാണെന്ന് എംഎ ബേബിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.
ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുന്നതിലും സ്റ്റേഷനുകൾ അടച്ചിടുന്നതിലും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചു. തൊഴിലിനും ഉപജീവനത്തിനുമായി ദിനംപ്രതി ലക്ഷക്കണക്കിന് ആളുകളാണ് തലസ്ഥാനത്ത് എത്തുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു. ക്രമസമാധാന പാലനത്തിന് വേണ്ടി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസിന് അധികാരം ഉണ്ടെങ്കിലും ഗതാഗത മാർഗങ്ങൾ പൂർണമായി തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കോടതി വ്യക്തമാക്കി.
എല്ലാവർക്കും സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ ഭൂരിഭാഗം ആളുകളും പൊതു ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ പൂർണമായ യാത്രാവിലക്ക് പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ കോടതിക്ക് വിഷയത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് സോളിസിറ്റർ ജനറൽ ഉറപ്പുനൽകി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)