ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകും.
1 / 6ഉലുവ വിത്ത് കുതിർത്ത വെള്ളം പതിവായി രാവിലെ കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇത് ആരോഗ്യത്തിന് എന്തെല്ലാം ഗുണങ്ങളാണ് നൽകുന്നതെന്ന് അറിയാം.2 / 6ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഉറക്ക പ്രശ്നങ്ങൾ, ക്ഷീണം, ശരീരഭാരത്തിലെ മാറ്റങ്ങൾ, ബ്രെയിൻ ഫോഗ് തുടങ്ങിയ പലതരം പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ഹോർമോൺ സന്തുലിതാവസ്ഥയ്ക്ക് ഗുണം ചെയ്യും.3 / 6കുതിർത്ത ഉലുവയിലെ ഡയോസ്ജെനിൻ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഉലുവയിലെ പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും ഉൾപ്പെടെയുള്ള ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു. ഇത് വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.4 / 6കുതിർത്ത ഉലുവ വെള്ളം കുടിക്കുന്നത് ദഹനം മികച്ചതാക്കുകയും മലബന്ധം, അസിഡിറ്റി, വയറുവീർക്കൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.5 / 6ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.6 / 6ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചതാണ്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്താനും പ്രോട്ടീൻ വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.