ശബരിമല പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാൽ വൻ പിഴ; ഉത്തരവിറക്കി ADM
Sabarimala Latest News: പമ്പ ത്രിവേണിയെ മലിനമാക്കുന്നവർക്ക് വൻ പിഴ.
പത്തനംതിട്ട: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചിരിക്കുകയാണ്. ഈ വേളയിൽ പമ്പ ത്രിവേണിയെ മലിനമാക്കുന്നത് തടയാൻ കർശന നടപടികളുമായി ഭരണകൂടം രംഗത്ത്.
അതിന്റെ ഭാഗമായി നദിയിലും സ്നാനഘട്ടങ്ങളിലും മാലിന്യങ്ങളും ഉപയോഗിച്ച വസ്ത്രങ്ങളും ഉപേക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയിരിക്കുകയാണ്. പിഴ ഏർപ്പെടുത്തിയിരിയ്ക്കുന്നത് 5000 രൂപയാണ്.
പിഴ ചുമത്താനുള്ള അധികാരം ഡ്യൂട്ടി മജിസ്ട്രേറ്റ്മാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമായിരിക്കും. ഹൈക്കോടതി ഇടപെട്ടിട്ടും ബോധവത്കരണം നടത്തിയിട്ടും പമ്പയിൽ തീർത്ഥാടകർ തുണികൾ ഉപേക്ഷിക്കുന്നത് കുറവിയാത്തതിനെ തുടർന്നാണ് പിഴ ചുമത്താനുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇത്തവണ മണ്ഡല സീസൺ ആരംഭിച്ചു 3 ദിവസത്തിനുള്ളിൽ തന്നെ പമ്പയിൽ നിന്നും പുറത്തെടുത്തത് 23 ടണ്ണോളം തുണി മാലിന്യങ്ങളാണ്.
പമ്പയിലും പരിസരപ്രദേശങ്ങളിലും ബോർഡുകളും അറിയിപ്പുകളും നൽകുന്നുണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഒരു വിഭാഗം അയ്യപ്പ ഭക്തനമ്ര ഇപ്പോഴും പമ്പയിൽ തുണി ഉപേക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പമ്പയിൽ നിന്നും തിരുവിതാംകൂർ ദേവസ്വംബോർഡ് നീക്കുന്ന തുണികൾ ക്ലീൻ കേരള കമ്പനി കൊണ്ടുപോകും. ശേഷം ഈ തുണി നിലയ്ക്കലിൽ തന്നെ തരംതിരിക്കും അതിനായി നാലു തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. വെള്ളത്തിൽ കുതിർന്ന തുണിയിലെ മണ്ണ് നീക്കി ഉണക്കും.
അതുപോലെ അടിവസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനിയുടെ പ്ലാൻ്റിലെത്തിച്ച് പ്രോസസ് ചെയ്ത് സിമൻ്റ് ഫാക്ടറികൾക്ക് നൽകുകയും ബാക്കിയുള്ളവ ചവിട്ടിയും മറ്റും ഉണ്ടാക്കുന്ന സ്ഥാപനങ്ങൾക്കും നല്‍കുകയും ചെയ്യും. മണലിലും ചെളിയിലും പുതഞ്ഞും പൊടിഞ്ഞും കിടക്കുന്ന തുണി മാലിന്യം വേര്‍തിരിച്ചെടുക്കുന്നത് വളരെ പ്രയാസകരമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.