SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Lord Ganesha: എന്തുകൊണ്ടാണ് ഗണപതിക്ക് തുളസി അർപ്പിക്കാത്തത്? ആ കഥ

Ganesh Chaturthi 2026: ഗണേശ പൂജയിൽ കറുകപ്പുല്ല്, മോദകം, ചുവന്ന പുഷ്പങ്ങൾ എന്നിവ അർപ്പിക്കുന്നത് സവിശേഷമായി കരതുപ്പെടുന്നു.

Written By Roniya Baby Updated by Roniya Baby
Published: Sep 12, 2026, 08:04 PM | Updated: Sep 12, 2026, 08:04 PM

ഭദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർഥി തിഥിയിലാണ് ഗണേശോത്സവത്തിന് തുടക്കമാകുന്നത്. രാജ്യമെങ്ങും ഗണേശോത്സവത്തിൻറെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗണേശ പൂജയിൽ കറുകപ്പുല്ല്, മോദകം, ചുവന്ന പുഷ്പങ്ങൾ എന്നിവ അർപ്പിക്കുന്നത് സവിശേഷമാണെന്ന് കരുതപ്പെടുമ്പോഴും തുളസി ഉപയോഗിക്കുന്നത് ശാസ്ത്രവിധിയനുസരിച്ച് നിഷിധമാണ്. ഇതിന് പിന്നിലെ വിശ്വാസം എന്താണെന്ന് അറിയാം.

ഈ വർഷം ഭദ്രപദ ശുക്ല ചതുർഥി തിഥി സെപ്തംബർ 14 തിങ്കളാഴ്ച രാവിലെ 7.6ന് ആരംഭിച്ച് സെപ്തംബർ 15ന് ചൊവ്വാഴ്ച രാവിലെ 7.44ന് ആണ് അവസാനിക്കുന്നത്. ഉച്ച സമയത്താണ് ഭഗവാൻ ഗണേശൻ ജനിച്ചതെന്നാണ് വിശ്വാസം. അതിനാൽ സെപ്തംബർ 14ന് ആണ് ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസം ഗണപതി ഭഗവാൻറെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജകൾ ചെയ്യുന്നത് അതിവിശേഷമാണെന്ന് വിശ്വസിക്കുന്നു.

ഒരിക്കൽ ഗണപതി ഭഗവാൻ നദീതീരത്ത് ധ്യാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. ആ സമയം അവിടെ എത്തിയ തുളസീ ദേവി ഭഗവാൻറെ ചൈതന്യത്തിൽ ആകൃഷ്ടയാകുകയും ഭഗവാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വിവാഹാഭ്യർഥന നടത്തുന്നതിനായി ദേവി ഭഗവാൻറെ ധ്യാനം തടസപ്പെടുത്തി.

ധ്യാനത്തിൽ നിന്നുണർന്ന ഗണപതി ഭഗവാൻറെ മുന്നിൽ തുളസീദേവി തൻറെ ആഗ്രഹം അറിയിച്ചു. എന്നാൽ, താൻ ബ്രഹ്മചാരിയാണെന്ന് ചൂണ്ടിക്കാട്ടി ഭഗവാൻ ഈ വിവാഹ വാഗ്ദാനം വിനയപൂർവ്വം നിരസിച്ചു. രോഷാകുലയായ ദേവി ഭഗവാന് ഇഷ്ടത്തിന് വിപരീതമായി രണ്ട് വിവാഹങ്ങൾ നടക്കുമെന്ന് ശപിച്ചു. ശാപത്തിൽ ക്രുദ്ധനായ ഭഗവാൻ തുളസീദേവിയെ ഒരു അസുരൻറെ ഭാര്യയായി മാറുമെന്ന് തിരികെ ശപിച്ചു.

ഒരു അസുരൻറെ ഭാര്യയാകേണ്ടി വരുമെന്ന ശാപം കേട്ടതോടെ തുളസീദേവിയുടെ കോപം ശമിക്കുകയും തൻറെ തെറ്റ് മനസ്സിലാക്കി ഭഗവാനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ദേവിയുടെ ക്ഷമാപണത്തിൽ മനസ്സലിഞ്ഞ ഭഗവാൻ കലിയുഗത്തിൽ മോക്ഷദായിനിയായും വിഷ്ണുഭഗവാനും കൃഷ്ണഭഗവാനും ഏറ്റവും പ്രിയപ്പെട്ടവളായി മാറുമെന്നും അനുഗ്രഹിച്ചു.

എന്നാൽ, അതോടൊപ്പം തൻറെ പൂജകളിൽ തുളസിയിലകൾ ഒരിക്കലും ഉപയോഗിക്കരുതെന്ന നിബന്ധനയും ഭഗവാൻ വച്ചു. ഈ പുരാണ പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ഗണേശ ചതുർഥിയിലോ മറ്റ് ഗണേശ പൂജകളിലോ തുളസി അർപ്പിക്കാത്തത്. ഗണപതി ഭഗവാൻറെ കൃപ ലഭിക്കുന്നതിനായി പൂജകളിൽ എപ്പോഴും പച്ചക്കറുക മാത്രമാണ് സമർപ്പിക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author