Mars Transit: ചൊവ്വ കർക്കടകം രാശിയിൽ; ഭാഗ്യം തിളങ്ങുന്ന രാശികൾ ഏതെല്ലാം? ദുരിതം ആർക്കൊക്കെ?
)
വേദ ജ്യോതിഷത്തിൽ, ചൊവ്വയുടെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ അധിപനും ഊർജ്ജം, ധൈര്യം, വീര്യം എന്നിവയുടെ പ്രതീകവുമാണ് ചൊവ്വ. ചൊവ്വ ഇപ്പോൾ കർക്കടകത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. നവംബർ 12 വരെ ഇത് നീണ്ടുനിൽക്കും. 12 രാശികളിൽ ചില രാശികൾക്ക് ഇത് ഗുണവും ചിലർക്ക് ദോഷവും ചെയ്യും.
- മേടം - മേടം രാശിക്കാർ സ്വത്ത് വാങ്ങൽ, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. കുടുംബ ബന്ധങ്ങളിൽ ചില പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
- ഇടവം - ഇടവം രാശിക്കാർക്ക് ഇളയ സഹോദരങ്ങളുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ കുറച്ച് കഷ്ടപ്പെടേണ്ടി വരും. എന്നാൽ അവയെല്ലാം പരിഹരിച്ച് പിന്നീട് നേട്ടം കൈവരിക്കാനാകും.
- മിഥുനം - പ്രധാനപ്പെട്ട ജോലികൾക്ക് അപ്രതീക്ഷിത തടസ്സങ്ങൾ നേരിടേണ്ടി വരും. ആരോഗ്യ പ്രശ്നങ്ങൾ ആശങ്കയ്ക്ക് കാരണമാകും. തെറ്റായ തീരുമാനങ്ങൾ സാമ്പത്തിക നഷ്ടത്തിന് കാരണമാകാൻ സാധ്യതയുണ്ട്.
- കർക്കിടകം - ചൊവ്വ കർക്കിടകം രാശിയിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യം, ബന്ധങ്ങൾ എന്നിവയിൽ തടസ്സങ്ങൾ ഉണ്ടാകാം. മറഞ്ഞിരിക്കുന്ന ശത്രുക്കളെക്കുറിച്ച് ജാഗ്രത വേണം. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
- ചിങ്ങം - അടുത്ത സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അമിത ചെലവുകളുണ്ടായേക്കും. ഇത് നിങ്ങളുടെ ബജറ്റിനെ ബാധിക്കും.
- കന്നി - ഈ രാശിയിൽ ജനിച്ചവർക്ക് ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായിരിക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാനാകും. തൊഴിൽ പുരോഗതിയുണ്ടാകും.
- തുലാം - സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എന്നാൽ ചെലവുകൾ കൂടാൻ സാധ്യതയുണ്ട്. മാനസിക സമ്മർദ്ദമുണ്ടാകും. താമസസ്ഥലമോ ജോലിസ്ഥലമോ മാറാൻ സാധ്യതയുണ്ട്.
- വൃശ്ചികം - ജോലികളിലുണ്ടാകുന്ന തടസ്സങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമാകും. ആരോഗ്യം ശ്രദ്ധിക്കണം.
- ധനു - ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. എതിരാളികളിൽ ജാഗ്രത വേണം.
- മകരം - പുതിയ ആളുകളുമായുള്ള ഇടപെടൽ കൂടും. പുതിയ ബിസിനസ് ബന്ധങ്ങളുണ്ടാകും. പുതിയ സംരംഭം ആരംഭിക്കുന്നതിനോ മൂലധനം നിക്ഷേപിക്കുന്നതിനോ അനുയോജ്യമായ സമയമാണിത്.
- കുംഭം - വിജയം കൈവരിക്കാനാകും. ദീർഘകാലമായി നിലനിൽക്കുന്ന ഒരു ആരോഗ്യപ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ സാധിക്കും. പഴയ കടങ്ങളോ ബാധ്യതകളോ പരിഹരിക്കാനാകും. വീട്ടിലോ ജോലിസ്ഥലത്തോ മാറ്റങ്ങളുണ്ടാകും.
- മീനം - ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. പുരോഗതിക്കുള്ള സാധ്യത ഉണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)