iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Religion

Astrology: ആൽമരപ്രദക്ഷിണത്തിലൂടെ സർവ്വശ്വൈര്യം; എത്ര തവണ പ്രദക്ഷിണം വയ്ക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

ആൽമരത്തിന് ഹൈന്ദവ സംസ്കാരത്തിലും ബുദ്ധമതത്തിലും വലിയ പവിത്രതയാണ് കൽപ്പിച്ചുപോരുന്നത്. ത്രിമൂർത്തികളുടെ ചൈതന്യം കുടികൊള്ളുന്ന ഈ വൃക്ഷം ‘’വൃക്ഷരാജൻ'' എന്ന് ആദരിക്കപ്പെടുന്നു. ക്ഷേത്ര ദർശനം നടത്തുമ്പോൾ ഏഴ് തവണ ആൽമരത്തിനെ പ്രദക്ഷിണം വയ്ക്കുന്നത് വളരെ ശ്രേഷ്ഠമായി കരുതപ്പെടുന്നു.

ഇതിൻറെ വേരിൽ ബ്രഹ്മാവും തണ്ടിൽ വിഷ്ണുവും മുകളിൽ പരമശിവനും വസിക്കുന്നുവെന്നാണ് ആത്മീയ വീക്ഷണത്തിൽ വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ ആൽമരത്തിന് ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ ‘’ മൂലതോ ബ്രഹ്മരൂപായ മധ്യതോ വിഷ്ണുരൂപിണേ അഗ്രതശ്ശിവരൂപായ വൃക്ഷരാജായ തേ നമഃ ‘’ എന്ന മന്ത്രം ജപിക്കുന്നത് മംഗളകരമാണ്.

ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ ശനിദോഷങ്ങൾ അനുഭവിക്കുന്ന കാലയളവിൽ ദിവസേനയോ ശനിയാഴ്ചകളിലോ ആൽമരത്തെ വലംവയ്ക്കുന്നത് ദോഷപരിഹാരത്തിന് മികച്ച മാർഗമാണ്. പൊതുവെ രാവിലെയാണ് ആൽമരത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യാറുള്ളത്. ഉച്ചയ്ക്ക് ശേഷം ഇത് ചെയ്യാറില്ല.

ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ചത് ബോധ്ഗയയിലെ ഒരു ആൽമരച്ചുവട്ടിൽ വച്ചായതിനാൽ ബുദ്ധമതവിശ്വാസികളും ഇതിനെ വിശുദ്ധമായാണ് കാണുന്നത്. കൂടാതെ എല്ലാ ആൽത്തറകളിലും ഗണപതി ഭഗവാൻറെ സാന്നിധ്യം ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ആത്മീയതയ്ക്കപ്പുറം പ്രകൃതിദത്തമായ ഒട്ടേറെ ആരോഗ്യഗുണങ്ങളും ആൽമരത്തിനുണ്ട്.

അന്തരീക്ഷത്തിൽ നിന്ന് വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ധാരാളം ഓക്സിജൻ പുറത്തുവിടുന്നതിനാൽ ഇതൊരു സ്വാഭാവിക 'എയർ കൂളറായി' പ്രവർത്തിക്കുന്നു. അതിനാൽ തന്നെ ആൽമരച്ചുവട്ടിൽ ഇരുന്ന് ധ്യാനിക്കുന്നതും സൂര്യനമസ്കാരം, മന്ത്രജപം എന്നിവ പരിശീലിക്കുന്നതും ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും ഉന്മേഷവും നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.