Surya Gochar: സൂര്യന്റെ നക്ഷത്രമാറ്റം; നവംബർ 19 മുതൽ ഇവർക്ക് നേട്ടങ്ങളുടെ ചാകര, നിങ്ങളും ഉണ്ടോ?
Surya Anizham Nakshatra Gochar: സൂര്യൻ ഉടൻതന്നെ ശനിയുടെ നക്ഷത്രമായ അനിഴം നലക്ഷത്രത്തിലേക്ക് പ്രവേശിക്കും. അതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.
Surya Gochar: സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. സൂര്യൻ ആത്മവിശ്വാസത്തിന്റെയും, ധൈര്യത്തിന്റെയും ഘടകമാണ്. സൂര്യൻ നിലവിൽ വിശാഖം നക്ഷത്രത്തിലാണ്. നവംബർ 19 ന് അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഡിസംബർ 3 വരെ ഇവിടെ തുടരും.
അനിഴം നക്ഷത്രത്തിന്റെ അധിപൻ ശനിയാണ്. ശനിയും സൂര്യനും തമ്മിലുള്ളത് പിതൃ-പുത്ര ബന്ധമാണെങ്കിലും ഇവർക്കിടയിൽ ഒരു ശത്രുതാ മനോഭാവമുണ്ട്. എങ്കിലും ഈ മാറ്റം പല രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങൾ നൽകുന്നുമുണ്ട്.
സൂര്യൻ അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ...
സൂര്യൻ തന്റെ ശത്രുവായ ശനിയുടെ നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത് എല്ലാ രാശിക്കാർക്കും അശുഭകരമായ ഫലങ്ങൾ നൽകും എന്നാണ് ജ്യോതിഷ കണക്കുകൂട്ടലുകൾ. എങ്കിലും ഈ സംക്രമണത്തിന്റെ കൃത്യ ഫലം അറിയണമെങ്കിൽ ജാതകത്തിലെ സൂര്യന്റെ സ്ഥാനം അറിയണം. സൂര്യൻ അനിഴം നക്ഷത്രത്തിലേക്ക് കടക്കുന്നതിലൂടെ 6 രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ഉണ്ടാകും എന്നാണ് ജ്യോതിഷം പറയുന്നത്. ഇവർക്ക് ഈ സമയം വൻ സാമ്പത്തിക വളർച്ച, തൊഴിൽ പുരോഗതി എന്നിവയുണ്ടാകും എന്നാണ് പറയുന്നത്. ആ രാശികളെ അറിയാം...
മേടം (Aries): ഇവർക്കും സൂര്യന്റെ നക്ഷത്രമാറ്റം നല്ല ഫലങ്ങൾ നൽകും. പുതിയ വരുമാന സ്രോതസ് തെളിയും, ധന വരവ്, ബിസിനസിൽ നേട്ടം, കുടുംബ ജീവിതത്തിൽ സന്തോഷം എന്നിവ ലഭിക്കും.
മിഥുനം (Gemini): ഇവർക്കും സൂര്യന്റെ നക്ഷത്ര സംക്രമണം നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കിട്ടാനുള്ള ഫണ്ടുകൾ ലഭിക്കും, ജോലിയിൽ പുരോഗതി, ആരോഗ്യം മെച്ചമാകും.
കന്നി (Virgo): ഇവർക്കും സൂര്യന്റെ ഈ മാറ്റം നല്ല മാറ്റങ്ങൾ നൽകും. പുതിയ ജോലി, പ്രിയപ്പെട്ടവരുടെ പിന്തുണ, സാമ്പത്തിക പുരോഗതി, ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ എന്നിവ ലഭിക്കും.
തുലാം (Libra): സൂര്യ സംക്രമണം ഇവർക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും. നല്ല നിക്ഷേപം നടത്തും, വരുമാനം വർധിക്കും, ബിസിനസ് വികാസത്തിന്റെ ലക്ഷണങ്ങൾ ഉണ്ട്, ബിസിനസിൽ പുതിയ കരാർ ലഭിക്കും, സാമ്പത്തികം മെച്ചപ്പെടും, പുതിയ വരുമാന സ്രോതസ് ഉണ്ടാകും.
ധനു (Sagittarius): സൂര്യന്റെ നക്ഷത്ര മാറ്റം ഇവർക്ക് പുതിയ വരുമാനം തെളിയും, ജോലിയിൽ നേട്ടമോ അംഗീകാരമോ ലഭിക്കും, ഈ സമയത്ത് സ്വപ്നമോ ലക്ഷ്യമോ നേടുന്നതിൽ നിങ്ങൾ വിജയിക്കും, സാമ്പത്തിക നേട്ടം അപ്രതീക്ഷിതമായ ഒരിടത്തു നിന്നും ഉണ്ടാകും, കുടുംബത്തിൽ സന്തോഷം, ഭോതിക സമ്പത്ത് വർധിക്കും.
മീനം (Pisces): ഇവർക്കും സൂര്യന്റെ ഈ മാറ്റം സാമ്പത്തിക നേട്ടങ്ങൾ നൽകും, ജോലി സമമർദ്ദം കുറയും, മാനസികമായി നല്ല സമയം, മേലുദ്യോഗസ്ഥരുടെ പ്രശംസ ലഭിക്കും, പ്രമോഷൻ ശമ്പള വർദ്ധനവിന് സാധ്യത.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)