iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Religion

Vastu Tips: ​ഗണേശ വി​ഗ്രഹം വീട്ടിൽ വച്ചാൽ ഐശ്വര്യം വന്നുചേരും; എന്നാൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ!

ഏത് കാര്യം ആരംഭിക്കുന്നതിന് മുൻപും ഗണപതി ഭഗവാനെ പ്രാർഥിക്കുന്നത് വിഘ്നങ്ങളില്ലാതെയിരിക്കാൻ സഹായിക്കും. ഗണപതി ഭഗവാനെ പ്രസാദിപ്പിക്കാതെ എന്തെങ്കിലും കാര്യം ചെയ്താൽ അതിൽ വിഘ്നം ഉണ്ടാകുമെന്നാണ് വിശ്വാസം.

പലരുടെയും വീടുകളിൽ സമ്മാമായി ലഭിച്ചതോ അല്ലാതെയുമോ ഗണപതി വിഗ്രഹങ്ങൾ ഉണ്ടാകും. ഇത് വീടിൻറെ പലഭാഗങ്ങളിലായി സൂക്ഷിക്കാറുമുണ്ട്. എന്നാൽ, വീട്ടിൽ ഗണപതി ഭഗവാൻറെ വിഗ്രഹം വയ്ക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്. എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.

ഗണപതി വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും. എന്നാൽ, ചിട്ടയോടെ വാസ്തുശാസ്ത്ര നിയമങ്ങൾ പാലിച്ചല്ല ഗണേശ വിഗ്രഹം സൂക്ഷിക്കുന്നതെങ്കിൽ ഇത് വിപരീതഫലമായിരിക്കും നൽകുക.

ചെമ്പിൽ തീർത്ത ഗണേശ വിഗ്രഹം

ചെമ്പിൽ തീർത്ത ഗണേശ വിഗ്രഹം കിഴക്കോ തെക്കോ ദർശനമായി വയ്ക്കുന്നത് സന്താനങ്ങൾക്ക് ഉയർച്ച നൽകും. വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് ദിശകളിലേക്ക് ചെമ്പിൽ തീർത്ത ഗണേശ വിഗ്രഹം വയ്ക്കാൻ പാടില്ല.

വെള്ളിയിൽ തീർത്ത ഗണേശ വിഗ്രഹം

വെള്ളിയിൽ തീർത്ത ഗണേശ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് പേരും പെരുമയും പ്രശസ്തിയും വർധിപ്പിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിഗ്രഹം അല്ലാതെ വെള്ളിയിൽ തീർത്ത ചിത്രവും ഇതേ ഫലം നൽകുമെന്ന് ആചാര്യൻമാർ പറയുന്നു. വെള്ളിയിൽ തീർത്ത ഗണേശ വിഗ്രഹം തെക്കുകിഴക്ക്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദർശനമായി വേണം വയ്ക്കാൻ.

പിച്ചളയിൽ തീർത്ത ഗണേശ വിഗ്രഹം

പിച്ചളയിൽ തീർത്ത ഗണേശവിഗ്രഹം ഭവനത്തിൽ സൂക്ഷിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും വർധിപ്പിക്കുമെന്നാണ് വിശ്വാസം. കിഴക്ക്, തെക്ക്, പടിഞ്ഞാറ് ദിശകളിലേക്ക് ദർശനമായി വേണം പിച്ചളകൊണ്ടുള്ള ഗണേശ വിഗ്രഹം വയ്ക്കാൻ.

തടിയിൽ തീർത്ത ഗണേശ വിഗ്രഹം

തടിയിൽ തീർത്ത ഗണേശ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ആയുരാരോഗ്യം, അഭിവൃദ്ധി എന്നിവ നൽകുമെന്നാണ് വിശ്വാസം. വടക്കുകിഴക്ക് ദിശയിൽ വേണം ഈ വിഗ്രഹം സ്ഥാപിക്കാൻ. തെക്കുകിഴക്ക് ദർശനമായി ഈ വിഗ്രഹം വയ്ക്കരുത്.

കളിമണ്ണിൽ തീർത്ത ഗണേശ വിഗ്രഹം

കളിമണ്ണിൽ തീർത്ത ഗണേശ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരും. തെക്കുപടിഞ്ഞാറ് ദർശനമായി വേണം ഈ വിഗ്രഹം വയ്ക്കാൻ. പടിഞ്ഞാറ്, വടക്ക് ദിശകളിലേക്ക് ദർശനമായി ഈ വിഗ്രഹം വയ്ക്കുന്നത് ദോഷമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.