ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ഉത്തേജക പരിശോധനയിൽ ഗുസ്തി താരത്തിന് വിലക്ക്
)
ന്യൂഡൽഹി: ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഗ്രീക്കോ റോമൻ വിഭാഗത്തിൽ മത്സരിക്കുന്ന ദീപക്കാണ് ഉത്തേജക ഔഷധ പരിശോധനയിൽ പരാജയപ്പെട്ടതോടെ പുറത്തായത്. മേയ് 31 ന് ഏഷ്യൻ ഗെയിംസ് ട്രയൽസിനിടെ ശേഖരിച്ച താരത്തിന്റെ സ്രവപരിശോധനയിലാണ് ഉത്തേജക ഔഷധസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ദീപക്കിനെ കൂടാതെ അടുത്തിടെയായി രണ്ടു ഗുസ്തി താരങ്ങളാണ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത്. മുകുൾ ദഹിയ (ഫ്രീസ്റ്റൈൽ 86 കിലോഗ്രാം), ദീപാൻഷു (ഗ്രീക്കോ റോമൻ 130 കിലോഗ്രാം) എന്നിവരിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
അനുമതിയില്ലാതെ ദേശീയ ക്യാമ്പിൽ നിന്ന് ഗുസ്തി താരങ്ങൾ വിട്ടുനിൽക്കുന്നതാണ് ഡോപ്പിംഗ് കേസുകൾ വർദ്ധിക്കാനുള്ള കാരണമെന്നാണ് ഡബ്ല്യു.എഫ്.ഐ പറയുന്നതും .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)