Harbhajan Singh: ധോണി ക്യാപ്റ്റനായപ്പോള്‍ ടീമില്‍ എതിര്‍പ്പുണ്ടായിരുന്നോ? തുറന്നുപറഞ്ഞ് ഹർഭജൻ സിംഗ്
എം. എസ്. ധോണി ഇന്ത്യന്‍ ക്യാപ്റ്റനായപ്പോള്‍ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഹർഭജൻ സിംഗ്.
)
എം. എസ്. ധോണി ഇന്ത്യൻ ടീം ക്യാപ്റ്റനായത് 26-ാം വയസ്സിലാണ്. യുവരാജ് സിംഗ്, വീരേന്ദർ സെവാഗ്, ഹർഭജൻ സിംഗ് എന്നീ മുതിർന്ന താരങ്ങളെ മറികടന്നാണ് ധോണിക്ക് ചുമതല ലഭിച്ചത്. ധോണി ഇന്ത്യൻ ടീം ക്യാപ്റ്റനായത് ടീമിലെ കളിക്കാർക്കിടയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായതായി നിരവധി റിപ്പോർട്ടുകളും അഭ്യൂഹങ്ങളും നിലനിന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇതിഹാസ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്.
ധോണി ക്യാപ്റ്റനായതിൽ ടീമിൽ അതൃപ്തിയോ സംഘർഷമോ ഉണ്ടായിരുന്നില്ലെന്ന് ഹർഭജൻ സിംഗ് വെളിപ്പെടുത്തി. സൗരവ് ഗാംഗുലിയാണ് തങ്ങളെപ്പോലുള്ള കളിക്കാരെ ടീമിലെത്തിച്ച് മികച്ച ടീമിനെ വാർത്തെടുത്തത്. ഏഴ് അല്ലെങ്കിൽ എട്ട് വർഷത്തോളം ഒരുമിച്ച് കളിച്ച് പരിചയസമ്പന്നരായ ഒരു കൂട്ടം കളിക്കാരുടെ പിന്തുണ ധോണിക്കുണ്ടായിരുന്നതായി ഹർഭജൻ വ്യക്തമാക്കി. ധോണി ഒരു നല്ല ക്യാപ്റ്റനായി അറിയപ്പെടണമെങ്കിൽ 11 കളിക്കാരും മികച്ച രീതിയിൽ പ്രകടനം പുറത്തെടുക്കണം. ധോണിക്ക് എല്ലാവരിൽ നിന്നും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ അറിയാമായിരുന്നു എന്ന് ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.
ധോണി ഒരിക്കലും സ്വന്തം നിലപാടുകൾ താരങ്ങളിൽ അടിച്ചേൽപ്പിക്കാറില്ല ഇതാണ് ധോണിയുടെ ഏറ്റവും വലിയ ഗുണമെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി. ഞങ്ങളിൽ പലരും വർഷങ്ങളായി കളിക്കുന്നവരാണെന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ബോധ്യമുള്ളവരാണെന്നും ധോണിക്ക് കൃത്യമായി അറിയാമായിരുന്നു. കളിക്കാരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തെടുക്കാം എന്നതിൽ മാത്രമാണ് ധോണി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അതിൽ അദ്ദേഹം മിടുക്കനുമായിരുന്നു എന്ന് ഹർഭജൻ വ്യക്തമാക്കി. 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഹർഭജൻ സിംഗ്.
2007 സെപ്റ്റംബറിലാണ് ധോണി ഇന്ത്യൻ ക്യാപ്റ്റനായത്. തുടർന്ന് 2007-ലെ കന്നി ട്വന്റി 20 വോൾഡ് കപ്പ്, 2011-ൽ സ്വന്തം നാട്ടിൽ വെച്ച് നടന്ന ഏകദിന വേൾഡ് കപ്പ്, 2013-ലെ ചാമ്പ്യൻസ് ട്രോഫി എന്നീ മൂന്ന് ഐസിസി ട്രോഫികളിലേക്ക് ഇന്ത്യൻ ടീമിനെ നയിക്കാൻ ധോണിക്കായി. 2017-ലാണ് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)