iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Ind vs NZ: അഭിഷേക് ശർമ്മയ്ക്ക് റെക്കോർഡ് സെഞ്ചുറി; ന്യൂസിലൻഡിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ

Sports

എട്ട് വിക്കറ്റിൻറെ തകർപ്പൻ വിജയത്തോടെയാണ് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. അബിഷേക് ശർമ്മയുടെ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. ഒപ്പം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിം​ഗും. 6.4 ഓവർ ബാക്കി നിൽക്കെയാണ് ന്യൂസിലൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നത്.

വെറും 15 പന്തിലാണ് അഭിഷേക് ശർമ്മ അർദ്ധസെഞ്ചുറി തികച്ചത്. 35ാം പന്തിൽ സെഞ്ചുറിയും അടിച്ചെടുത്തു. 11 സിക്സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. അഭിഷേകിനൊപ്പം പവര്‍ പ്ലേയില്‍ ഫോമിലായിരുന്നു വൈഭവും. 19 പന്തില്‍ നാല് സിക്സും നാല് ഫോറും അടക്കം 45 റണ്‍സാണ് താരം നേടിയത്. സഞ്ജു സാംസൺ (13 പന്തില്‍ 18), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (10 പന്തില്‍ 5), നമൻ ധിർ(4*), തിലക് വര്‍മ(1*) എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ സ്കോറുകൾ.

ജയത്തോടെ അഞ്ച് മത്സരമുള്ള ടി20 പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ചയാണ് നടക്കുന്നത്. ഓക്‌ലന്‍ഡില്‍ വച്ചാണ് മത്സരം. അഭിഷേക് ശർമ്മയുടെ താണ്ഡവത്തിൽ വെറും 2.2 ഓവറിൽ ഇന്ത്യ 50 റൺസ് തികച്ചു. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ടീം ഫിഫ്റ്റിയെന്ന ലോകറെക്കോർഡാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടർന്ന്, ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ടീം സെഞ്ചുറി എന്ന പുതിയ ലോകറെക്കോർഡും ഇന്ത്യ സ്വന്തം പേരിൽ കുറിച്ചു. ഏറ്റവും വേഗമേറിയ ടീം അർദ്ധസെഞ്ചുറിയെന്ന റെക്കോർഡ് നേരത്തെ 2.4 ഓവറിലായിരുന്നു ഉണ്ടായിരുന്നത്. സ്കോട്ട്‌ലൻഡിനും ഇംഗ്ലണ്ടിനുമെതിരെ ന്യൂസിലൻഡും, വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയുമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ന്യൂസിലൻഡ്, ഡാരിൽ മിസ്സലിന്റെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ നിശ്ചിത 20 ഓവറിൽ 200 റൺസ് വിജയലക്ഷ്യം ഉയർത്തി. 52 പന്തിൽ 89 റൺസെടുത്ത ഡാരിൽ മിസ്സലാണ് കീവിനിരയിലെ ടോപ് സ്കോറർ. അദ്ദേഹത്തിന് പുറമെ ഫിൻ അലൻ (25 പന്തിൽ 40), ബെവോൺ ജേക്കബ്സ് (23 പന്തിൽ 39) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിങ്ങും നിതീഷ് കുമാർ റെഡ്ഡിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.