SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Jorge Messi death: മെസിയുടെ 'നിഴല്‍' വിടവാങ്ങുമ്പോള്‍, ജോര്‍ജ് മെസിയുടെ ഓര്‍മയില്‍ ഫുട്ബോള്‍ ലോകം

Jorge Messi Death News: മെസിയുടെ ഫുട്ബോൾ കരിയറിനെ തുടക്കം മുതൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജോർജ് മെസി.

Written By Mekha P Panicker Updated by Manish Kumar
Published: Aug 09, 2026, 02:10 PM | Updated: Aug 12, 2026, 05:52 PM

ലയണൽ മെസിയുടെ പിതാവ് ജോർജ് മെസി 68-ാം വയസിലാണ് വിടവാങ്ങിയത്. വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആർജന്റീനയിലെ റൊസാരിയോയിലുള്ള ഒരു ക്ലിനിക്കിൽ അദ്ദേഹം ചികിത്സയിലായിരുന്നു. മെസിയുടെ ഫുട്ബോൾ കരിയറിനെ തുടക്കം മുതൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജോർജ് മെസി. നിരവധി പേരാണ് ജോർജ് മെസിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

2026 ഫിഫ വേൾഡ് കപ്പിന്റെ സമയത്താണ് ജോർജ് മെസിയുടെ ആരോഗ്യം വഷളായത്. അൾജീരിയയ്ക്കെതിരെ ഗോൾ നേടിയതിന് ശേഷം ലയണൽ മെസി വികാരാധീനനായി കാണപ്പെട്ടിരുന്നു. മോശം ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് മെസി പറഞ്ഞത്. ജോർജ്ജ് മെസി ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

ലയണൽ മെസിയുടെ പിതാവ് എന്നതിനപ്പുറം റൊസാരിയോയിൽ തുടങ്ങി ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളി ലയണൽ മെസി എത്തിയതിന് പിന്നിൽ ജോർജ് മെസിയുടെ കരങ്ങളാണ്. മകന്റെ ആദ്യപരിശീലകൻ ജോർജായിരുന്നു. ആർജന്റീനയിൽ ജനിച്ച ജോർജ് ഒരു കെമിക്കൽ ടെക്നീഷ്യനായും സ്റ്റീൽ വർക്കറായും ജോയി ചെയ്തിരുന്നു. മീ‍ഡ്ഫീൽഡറായി ഫുട്ബോൾ കളിച്ച് അദ്ദേഹം ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ യുവനിരയിലെത്തിയിരുന്നു. പിന്നീട് നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കാൻ അദ്ദേഹം കായികരംഗം വിട്ടു. മകനെ കായികരംഗത്തേക്ക് എത്തിക്കാൻ പൂർണപിന്തുണ നൽകി.

മെസിയുടെ പ്രൊഫഷണൽ കരിയറിലെ ഓരോ മാറ്റവും പിതാവിന്റെ മേൽനോട്ടത്തിലായിരുന്നു. മകന്റെ വളർച്ചയിൽ ഏറ്റവും അഭിമാനമുള്ള പിതാവായിരുന്നു ജോർജ്. പിതാവ് തന്നെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് മെസി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ, ജോര്‍ജ് പലപ്പോഴും കുടുംബത്തോടൊപ്പം മത്സരങ്ങൾ കാണാൻ എത്തിയിരുന്നു.

മെസി ഫുട്ബോൾ ഇതിഹാസമായി വളർന്നപ്പോൾ, അദ്ദേഹത്തിന്റെ കോൺട്രാക്ടുകളും ഔദ്യോഗിക കാര്യങ്ങളും പ്രധാനമായും നിയന്ത്രിച്ചിരുന്നത് ജോർജ് മെസിയായിരുന്നു. മകന്റെ കരിയറിലെ എല്ലാ ഉയർച്ച താഴ്ചകളിലും ഒരു നിഴൽ പോലെയാണ് പിതാവ് ഒപ്പമുണ്ടായിരുന്നത്.ജോർജിന്റെ വിയോഗത്തിൽ, എഫ്‌സി ബാഴ്‌സലോണ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. മെസിയുടെ ഫുട്ബോൾ കരിയറിനും ക്ലബ്ബിനോടുള്ള ജോര്‍ജിന്റെ പ്രതിബദ്ധതയ്ക്കും തങ്ങളെ വിശ്വസിച്ച് ചുമതലകള്‍ നല്‍കിയതിന് ക്ലബ്ബ് നന്ദി രേഖപ്പെടുത്തി. റയൽ മാഡ്രിഡും ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author