iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

ICC Cricket World Cup 2027: അടുത്തവര്‍ഷത്തെ ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന് ലഭിച്ചത് 10 ലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകൾ!

Sports

അടുത്ത വ‌ര്‍ഷത്തെ ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റിനായി 48 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തിലധികം പേർ അപേക്ഷിച്ചു.

ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം ഏതൊരു ക്രിക്കറ്റ് ആരാധകനും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ്. അടുത്ത വർഷം നടക്കുന്ന ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ബാലറ്റ് രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ 48 മണിക്കൂറിനുള്ളിൽ തന്നെ പത്ത് ലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചത്.

ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ടിക്കറ്റ് ഉറപ്പാക്കാൻ ആരാധകരുടെ വൻ തിരക്കാണ്. മറ്റൊരു ടീമുകളുടെയും ക്രിക്കറ്റ് മത്സരത്തിന് ഇതുവരെ ഇത്രയധികം ടിക്കറ്റ് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടില്ല.

ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികളുടെ പോരാട്ടം നടക്കുമ്പോഴെല്ലാം റെക്കോർഡ് ടിക്കറ്റ് വിൽപ്പനയും വ്യൂവർഷിപ്പുമാണ് ഉണ്ടാകാറുള്ളത്. അടുത്ത വർഷത്തെ ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് 92,000-ത്തിലധികം പേരും, 2023 ഫൈനലിന്റെ ആവർത്തനമായ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് 86,000-ത്തിലധികം പേരും അപേക്ഷിച്ചു. ടിക്കറ്റ് ബാലറ്റ് തുടങ്ങി വെറും 48 മണിക്കൂറിനുള്ളിലാണ് 10 ലക്ഷം അപേക്ഷകൾ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ലഭിച്ചതെന്ന് ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത സ്ഥിരീകരിച്ചു.

എന്താണ് ബാലറ്റ് രജിസ്ട്രേഷൻ?

ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കുന്ന രീതിയല്ല ബാലറ്റ് രജിസ്ട്രേഷൻ. നിശ്ചിത സമയത്തിനുള്ളില്‍ ആര്‍ക്കും ടിക്കറ്റിനായി അപേക്ഷിക്കാം. ടിക്കറ്റ് ആവശ്യപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണെങ്കില്‍ സംഘാടകര്‍ നറുക്കെടുപ്പ് നടത്തും. ഈ നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് വാങ്ങാന്‍ കഴിയൂ.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം

2027 ഒക്ടോബര്‍ 10-ന് ആണ് പാകിസ്ഥാനെതിരെ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.