Building Collapsed: ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിയാളുകൾ കുടുങ്ങിക്കിടുക്കുന്നതായി റിപ്പോർട്ട്
കെട്ടിടം തകർന്നുവീണതിനെ തുടർന്ന് സീമാപുരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര എന്നീ റോഡുകളിലും പരിസരങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
)
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണു. വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിലാണ് കെട്ടിടം തകർന്നുവീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അപകടസ്ഥലത്ത് ഫയർഫോഴ്സ് യൂണിറ്റുകൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
രക്ഷാപ്രവർത്തനത്തിനും ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്കും തടസമില്ലാതെ കടന്നുപോകാൻ പൊതുജനങ്ങൾ ഈ ഭാഗത്ത് നിന്ന് മാറിനിൽക്കണമെന്ന് ട്രാഫിക് പോലീസ് അഭ്യർഥിച്ചു. അപകടത്തെ തുടർന്ന് സീമാപുരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര എന്നീ റോഡുകളിലും പരിസരങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
സംഭവസ്ഥലത്ത് അനാവശ്യമായി ആളുകൾ തടിച്ചുകൂടുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്നും പോലീസിൻറെ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം സത്യ നികേതനിലുണ്ടായ ഹോസ്റ്റൽ ദുരന്തത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)