Mammootty's Mela: അർധരാത്രിയിലെ സർപ്രൈസ് 'മേള'! നിതീഷ് സഹദേവ് ചിത്രവുമായി മമ്മൂട്ടി
)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം പിറന്നാൽ ആരാധകര്‍ ആഘോഷിക്കുകയാണ്. ഈ പിറന്നാൾ മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ചെന്നൈയിലെ വീട്ടിലേക്ക് ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി യാത്രതിരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
മമ്മൂട്ടി ആരാധകർക്ക് വലിയ സമ്മാനമാണ് ഈ പിറന്നാൾ ദിവസം ലഭിച്ചിരിക്കുന്നത്. 'ഫാലിമി' സംവിധാനം ചെയ്ത നിതീഷ് സഹദേവനൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും അർധരാത്രി തന്നെ പുറത്തിറക്ക്. 'മേള' എന്നാണ് പുതിയ മമ്മൂട്ടി ചിത്രത്തിന്റെ പേര്.
അർധരാത്രിയിലെ 'മേള'
മേളയുടെ പോസ്റ്റർ മമ്മൂട്ടിയും പങ്കുവെച്ചിട്ടുണ്ട്. പരുക്കനായ ഭാവത്തിലുള്ള മമ്മൂട്ടിയാണ് പോസ്റ്ററിലെ ആകർഷണം. കറുത്ത ഷർട്ടും മുണ്ടുമാണ് വേഷം. 'ബ്ലാക്ക്' എന്ന ചിത്രത്തിലെ ഷൺമുഖനാണോ ഇതെന്നാണ് ആരാധകരുടെ സംശയം.
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഒമ്പതാമത്തെ ചിത്രമാണ് 'മേള'. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ രചന. ജീൻ പോൾ ലാൽ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും മേളയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം വിഷ്ണു വിജയ്. 2027ൽ തീയേറ്ററുകളിൽ എത്തുന്ന ചിത്രം വലിയ ബജറ്റിലും ഗ്രാൻഡ് സ്കെയിലിലുമാണ് ഒരുക്കുന്നത്.
സർക്കസ് പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ കഥയാണ് 'മേള' പറയുന്നതെന്നാണ് സൂചനകൾ. 1980-ൽ മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച കെ. ജി. ജോർജ്ജ് ചിത്രം 'മേള'യുടെ അതേ ടൈറ്റിൽ വീണ്ടും മമ്മൂട്ടി ചിത്രത്തിന് വരുമ്പോൾ ആരാധകർ വലിയ പ്രതീക്ഷയിലാണ്.
മറ്റ് മമ്മൂട്ടി പ്രോജക്റ്റുകൾ
'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ-കോമഡി ചിത്രം 'മട്ടാഞ്ചേരി മാഫിയ'യുടെ ഷൂട്ടിംഗ് ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്‌ലിൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ്.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനൊപ്പം 33 വർഷത്തെ ഇടവേളയ്ക്ക് ശേഷം 'പദയാത്ര' എന്ന ചിത്രത്തിലും മമ്മൂട്ടി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം പൂർത്തിയായി. അടൂർ ഗോപാലകൃഷ്ണൻ വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 'പദയാത്ര'.
തമിഴിൽ ധനുഷിനൊപ്പം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം-ചാപ്റ്റർ 1' ൽ മമ്മൂട്ടി എത്തുന്നുണ്ട്. സായി പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ തുടങ്ങിയവരും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം 2026 ഒക്ടോബർ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)