Jithu Madhavan: ആ സിനിമയ്ക്ക് സംഭവിച്ചത് ഇതാണ്! മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ജിത്തു മാധവൻ
മോഹൻലാലുമായുള്ള പ്രൊജക്ട് ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി സംവിധായകൻ ജിത്തു മാധവൻ.
)
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനിരുന്ന ചിത്രം നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ജിത്തു മാധവൻ. മോഹൻലാലുമായുള്ള ആ പ്രോജക്ട് ഉപേക്ഷിച്ച അവസ്ഥയിലാണുള്ളതെന്ന് ജിത്തു പറഞ്ഞു. ലാൽ സാറിനെ മനസിൽ കണ്ടെഴുതിയതാണ് ആ കഥ. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിലേക്ക് മറ്റൊരാളെ കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് ജിത്തു ഇക്കാര്യം പറഞ്ഞത്.
മറ്റൊരാളെ നായകനാക്കി ആ സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെന്നും ജിത്തു പറയുന്നു. സാധാ സാധാരണ മലയാള സിനിമകളെക്കാൾ കൂടുതൽ ദിവസങ്ങൾ ഷൂട്ടിങ്ങിനായി ആവശ്യമായിരുന്നു ഈ ചിത്രത്തിന്. ഒരു സാധാരണ സിനിമയ്ക്ക് വേണ്ടി വരുന്ന ദിവസങ്ങൾ പോലെ ഇതിന്റെ ഷെഡ്യൂളും കുറയ്ക്കാന്‍ നോക്കിയെങ്കിലും അത് ശരിയായില്ലെന്ന് സംവിധായകൻ പറഞ്ഞു. കാരണം ആ സിനിമയ്ക്ക് അത്രയും ദിവസങ്ങൾ തന്നെ വേണമായിരുന്നുവെന്നും ഒരുപാട് ആക്‌ഷൻ സീക്വൻസുകൾ അതിലുണ്ടായിരുന്നുവെന്നും ജിത്തു കൂട്ടിച്ചേർത്തു.
മോഹൻലാൽ സർ ആ സമയം തുടർച്ചയായി സിനിമകൾ ചെയ്തിരുന്നു. അതിനാൽ അത്രയും ദിവസങ്ങൾ ഷൂട്ടിംഗിനായി മാറ്റിവയ്ക്കാൻ അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ഇതാണ് ആ സിനിമയ്ക്ക് സംഭവിച്ചതെന്നാണ് തനിക്ക് തോന്നുന്നതെന്നും ഒരു അഭിമുഖത്തിൽ ഇത് പറയുന്നത് ശരിയാണോ എന്നുപോലും തനിക്കറിയില്ലെന്നും ജിത്തു മാധവൻ പറഞ്ഞു.
സൂര്യ, നസ്രിയ, നസ്ലെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ’സീൻ’. ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബർ 6ന് തിയേറ്ററുകളിലേത്തും. സൂര്യ നായകനും നസ്രിയ നായികയുമാകുമ്പോൾ നസ്ലെൻ എത്തുന്നത് വില്ലൻ വേഷത്തിലാണ്. മലയാള സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. സുഷിന്‍റെ ആദ്യ തമിഴ് ചിത്രവുമാണ് സീന്‍.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)

)
)
)