iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Abhiram Murder Case: അഭിരാം വധക്കേസ്: രണ്ടാം പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

Thiruvananthapuram

Abiram Murder Case: അറസ്റ്റിലായ ഇരുപത്തിരണ്ടുകാരിക്ക് നേരിട്ട് പങ്കുണ്ടോയെന്ന് വ്യക്തമല്ലെങ്കിലും കൊലനടന്നത് അറിയാമായിരുന്നു.

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പോലീസിന്റെ നിഗമനം അനുസരിച്ചു അഭിരാമിന്റെ കൊലപാതത്തിൽ ഈ ഇരുപത്തിരണ്ടുകാരിയായ പെൺകുട്ടിക്കും പങ്കുണ്ടെന്നാണ്.

ഇവരെ കൂടാതെ കേസിൽ വേറെയും ആൾക്കാർക്ക് പങ്കുണ്ടോയെന്നും പോലീസിന് സംശയമുണ്ട്. ഈ കേസിൽ 3 പേരെയാണ് നേരത്തെ അറസ്റ്റു ചെയ്‌തത്. 17 വയസുകാരനാണ് കേസിലെ ഒന്നാം പ്രതി. കൂടാതെ ക്രിമിനൽ കേസുകളിലെ പ്രതിയായ ഉമർ, 18 വയസുള്ള ഒരു പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായവർ.

കൊല്ലപ്പെട്ട അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് അറസ്റ്റിലായ 18 കാരിയുടെ ഫോണിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മൂന്നുപേർക്ക് പുറമെയാണ് ഉമറിന്റെ പെൺസുഹൃത്തിനെ കൂടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ പെൺകുട്ടിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഇവർ കൊല നടത്തിയ വിവരങ്ങളും ഇവരുടെ നീക്കങ്ങളും 22 കാരിക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.

നിലവിൽ 22 കാരിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പെൺകുട്ടിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചാൽ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറം ലോകമറിയുന്നത്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാം കൊല്ലപ്പെട്ടത് അതിദാരുണമായാണ്. ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.