iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

Crime News: പിതാവിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് കടന്ന ബംഗാൾ സ്വദേശി അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരം: അച്ഛനെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന ബംഗാൾ സ്വദേശി അറസ്റ്റിൽ. ശ്രീകാര്യം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. അലിപൂർ സ്വദേശിയായ പ്രശൻജിത്ത് ദാസ് (27) ആണ് പിടിയിലായത്. കേരളത്തിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന പ്രശൻജിത്ത്, ഓഗസ്റ്റ് 31ന് അവധിയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് പിതാവ് സഞ്ജയ് ദാസിനെ കൊലപ്പെടുത്തിയത്.

അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് പ്രകോപിതനായ പ്രശൻജിത്ത് വിറകുകമ്പ് കൊണ്ട് അച്ഛന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് അമ്മ ഉഷാറാണിയും പ്രശൻജിത്തും ചേർന്ന് സഞ്ജയ് ദാസിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഉഷാറാണിയെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രശൻജിത്ത് കേരളത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.

ബംഗാൾ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം ചക്കാലമുക്കിലുള്ള ലേബർ ക്യാമ്പിൽ നിന്നാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ ബംഗാൾ പൊലീസിന് കൈമാറും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.