&imwidth=640&imheight=360)
വീട്ടിൽ ചെടികൾ നടുന്നത് ഭംഗി വർധിപ്പിക്കാൻ മാത്രമല്ല, കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കാനും സഹായിക്കുന്നു. വാസ്തുശാസ്ത്ര വിധിപ്രകാരം, ചില സസ്യങ്ങളെ പവിത്രമായാണ് കണക്കാക്കുന്നത്. ആളുകൾ സാധാരാണയായി വീട്ടിൽ തുളസി ചെടി നടാറുണ്ട്. ശിവനെയും ശനി ദേവനെയും പ്രീതിപ്പെടുത്തുന്നതിനായി ആളുകൾ വീടുകളിൽ മറമ്പ് അല്ലെങ്കിൽ വന്നി എന്നറിയപ്പെടുന്ന മരവും നടാറുണ്ട്. എന്നാൽ, പലപ്പോഴും കൃത്യമായ വിവരങ്ങളുടെ അഭാവം മൂലം ആളുകൾ ഈ രണ്ടു ചെടികളും അടുത്തടുത്തായി നടാറുണ്ട്. തുളസിയും വന്നിമരവും അടുത്തടുത്തായി നടുന്നത് ശുഭകരമാണോ അശുഭകരമാണോ എന്നും ഇതിനെ സംബന്ധിച്ച വാസ്തു നിയമങ്ങൾ എന്തെല്ലാമാണെന്നും അറിയാം. ഹിന്ദുമത വിശ്വാസ പ്രകാരം, തുളസി ചെടിയെ പവിത്രമായി കണക്കാക്കുന്നു. തുളസി ചെടി വീട്ടിൽ നടുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. വാസ്തു ശാസ്ത്രം അനുസരിച്ച് തുളസി ചെടി വീടിൻറെ വടക്കുകിഴക്ക് മൂലയിലാണ് സ്ഥാപിക്കേണ്ടത്. തുളസി ചെടി ശരിയായ ദിശയിൽ വളർത്തിയാൽ ലക്ഷ്മീ ദേവി കടാക്ഷിക്കുമെന്നാണ് വിശ്വാസം. ഇത് വീടിനുള്ളിലാണ് നടുന്നതെങ്കിൽ പൂജാമുറിക്ക് സമീപം വയ്ക്കുന്നതാണ് ഉചിതം. വടക്കുകിഴക്ക് ദിശയിൽ തുളസി നടുന്നത് വീട്ടിൽ നിന്ന് നെഗറ്റീവ് എനർജിയെ പുറംതള്ളുന്നു. മറമ്പ് അഥവാ വന്നി മരം ശനിദേവനും യമദേവനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. അതിനാൽ ഈ മരം നടുമ്പോൾ കൃത്യമായ വാസ്തുശാസ്ത്ര പ്രതിവിധികൾ പാലിക്കണമെന്നുള്ളത് പ്രധാനമാണ്. വാസ്തു പ്രകാരം, മറമ്പ് തെക്ക് ദിശയിലാണ് നടേണ്ടത്. ഇത് യമദേവൻറെ ദിശയായാണ് കണക്കാക്കുന്നത്. ഒരിക്കലും മുറികളിലോ പ്രധാന ഹാളിലോ ഇത് നടരുത്. ബാൽക്കണിയിലോ ടെറസിലോ പ്രധാന കവാടത്തിന് പുറത്തോ നടുന്നത് ശുഭകരമാണ്. എല്ലാ ശനിയാഴ്ചയും മറമ്പ് മരത്തിൻറെ ചുവട്ടിൽ കടുക് എണ്ണ വിളക്ക് കത്തിക്കുന്നത് ശനിദോഷം അകറ്റാൻ സഹായിക്കുമെന്നാണ് വിശ്വാസം. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം തുളസി, മറമ്പ് എന്നിവ വളരെ അടുത്തായോ ഒരേ സ്ഥലത്തോ നടരുത്. ഇതിന് പ്രധാന കാരണം രണ്ട് സസ്യങ്ങളുടെയും ഊർജ്ജവും ശുഭകാര്യങ്ങളും തകിച്ചും വ്യത്യസ്തമാണെന്നതാണ്. തുളസിക്ക് വിഷ്ണുവിൻറെയും ലക്ഷ്മിയുടെയും ദിശയായ വടക്കുകിഴക്ക് ദിശയും മറമ്പിന് തെക്ക് ദിശയും ആണ് ഉത്തമം. അതിനാൽ തന്നെ ഇവ അടുത്തടുത്തായി നടുന്നതോ ഒരേ ദിശയിൽ നടുന്നതോ ശുഭകരമല്ല. ഇത് വീട്ടിലെ സന്തോഷത്തെയും സമാധാനത്തെയും ഇല്ലാതാക്കും. ഇരുചെടികളും ശരിയായ വിധത്തിൽ വാസ്തു നിയമം പാലിച്ച് നടുകയും സംരക്ഷിക്കുകയും ചെയ്താൽ വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറയുകയും സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യും. ശനിയാഴ്ചകളിൽ തുളസിയെ ആരാധിക്കുന്നതും വന്നി മരത്തിന് ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുന്നതും ഗുണം ചെയ്യും. രണ്ട് ചെടികളും അവയുടെ ശരിയായ ദിശയിൽ നടുന്നത് കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയാൻ സഹായിക്കും. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
വീടിനുള്ളിൽ അലങ്കാരത്തിനായും വായു ശുദ്ധീകരിക്കുന്നതിനായും ചെടികൾ വയ്ക്കുന്നത് സാധാരണയാണ്. വാസ്തു പ്രകാരം, മുറികളിൽ ചെടികൾ വയ്ക്കുന്നത് വീടിന് അഭിവൃദ്ധിയും പോസിറ്റീവ് എനർജിയും വർധിപ്പിക്കും. ചില ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് ഭാഗ്യം വർധിപ്പിക്കുമെന്നാണ് വിശ്വാസം. അവ ഏതെല്ലാമാണെന്ന് അറിയാം. ലക്കി ബാംബൂ: പേര് സൂചിപ്പിക്കുന്നത് പോലെ തെന്ന ജീവിതത്തിൽ വലിയ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നതാണ് ലക്കി ബാംബൂ. സാധാരണയായി ഒന്ന് മുതൽ 10വരെ ബാംബൂ തണ്ടുകളാണ് നടുന്നത്. എത്ര തണ്ടുകൾ നടുന്നുവെന്നത് അനുസരിച്ച് ഫലവും വ്യത്യാസപ്പെടും. അഞ്ച്, ഒൻപത് എന്നിങ്ങനെയുള്ള എണ്ണങ്ങളിൽ ബാംബൂ തണ്ട് സാധാരണയായി നടാറില്ല. ഇത് വെറുതേ എവിടെയെങ്കിലും വച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കില്ല. വീടിന്റെ കിഴക്ക് ദിശയിലായി സ്ഥാപിക്കുന്നത് ഐശ്വര്യവും തെക്ക് ഭാഗത്തായി സ്ഥാപിക്കുന്നത് സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. മണി പ്ലാന്റ്: ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയാണ് മണിപ്ലാന്റ് എന്നാണ് വിശ്വാസം. മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്ക് ഭാഗത്തായി സ്ഥാപിക്കുന്നത് ഏറ്റവും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. വടക്ക് കിഴക്ക് ഭാഗത്ത് മണിപ്ലാന്റ് നടുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ ഈ ദിശയിൽ മണിപ്ലാന്റ് നടുന്നത് ഒഴിവാക്കുക. കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നടുന്നത് ദമ്പതികൾ തമ്മിൽ കലഹമുണ്ടാകാൻ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. കറ്റാർവാഴ: ഇൻഡോർ ആയും ഔട്ട്ഡോർ ആയും വളർത്താവുന്ന ചെടിയാണ് കറ്റാർവാഴ. ഇത് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ മികച്ചതാതണ്. കറ്റാർവാഴ വീടിനുള്ളിൽ വളർത്തുന്നത് പങ്കാളികൾ തമ്മിലുള്ള സ്നേഹം വർധിപ്പിക്കുമെന്നാണ് വിശ്വാസം. വീടിന്റെ വടക്കോ കിഴക്കോ ഭാഗത്തായി ഈ ചെടി വയ്ക്കുന്നതാണ് ഉത്തമമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. സ്നേക്ക് പ്ലാന്റ്: ഏത് കാലാവസ്ഥയിലും വളരുകയും കുറഞ്ഞ പരിപാലനം മാത്രം വേണ്ടിവരികയും ചെയ്യുന്ന സസ്യമാണ് സ്നേക്ക് പ്ലാന്റ്. ഇത് ജനലിന് അരികിലായി വളർത്തുന്നതാണ് നല്ലത്. ഇത് വളരെ കൂടുതൽ ഓക്സിജൻ പുറപ്പെടുവിക്കുന്ന ഒരു സസ്യം കൂടിയാണ്. വീടിനുള്ളിൽ ഒരു സ്നേക്ക് പ്ലാന്റ് എങ്കിലും വളർത്തുന്നത് നെഗറ്റീവ് എനർജി കുറച്ച് പോസിറ്റീവ് എനർജി വർധിപ്പിക്കും. സ്പൈഡർ പ്ലാന്റ്: ഏത് കാലാവസ്ഥയിലും വളരെ കുറഞ്ഞ പരിപാലനത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇവയുടെ ഇലകൾ വിഷാംശം ആഗിരണം ചെയ്യും. കൂടാതെ, കൂടുതൽ ഓക്സിജൻ പുറത്തുവിടാനും ഇവയ്ക്ക് കഴിവുണ്ട്. ഏത് സാഹചര്യത്തിലും ഇവ വളരുമെന്നതാണ് മറ്റൊരു പ്രത്യേകത. ചട്ടിയിൽ വളർത്താനാണെങ്കിലും മണ്ണിൽ നേരിട്ട് വളർത്താനാണെങ്കിലും ഇവ അനുയോജ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.