iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Religion

Vastu Tips For plants: ഈ ചെടികൾ ഭാ​ഗ്യം വർധിപ്പിക്കും; വാസ്തുശാസ്ത്ര പ്രകാരം ഏത് ദിശയിൽ വയ്ക്കണമെന്ന് അറിയാം

വീടിനുള്ളിൽ അലങ്കാരത്തിനായും വായു ശുദ്ധീകരിക്കുന്നതിനായും ചെടികൾ വയ്ക്കുന്നത് സാധാരണയാണ്. വാസ്തു പ്രകാരം, മുറികളിൽ ചെടികൾ വയ്ക്കുന്നത് വീടിന് അഭിവൃദ്ധിയും പോസിറ്റീവ് എനർജിയും വർധിപ്പിക്കും. ചില ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് ഭാ​ഗ്യം വർധിപ്പിക്കുമെന്നാണ് വിശ്വാസം. അവ ഏതെല്ലാമാണെന്ന് അറിയാം.

ലക്കി ബാംബൂ: പേര് സൂചിപ്പിക്കുന്നത് പോലെ തെന്ന ജീവിതത്തിൽ വലിയ ഭാ​ഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നതാണ് ലക്കി ബാംബൂ. സാധാരണയായി ഒന്ന് മുതൽ 10വരെ ബാംബൂ തണ്ടുകളാണ് നടുന്നത്. എത്ര തണ്ടുകൾ നടുന്നുവെന്നത് അനുസരിച്ച് ഫലവും വ്യത്യാസപ്പെടും. അഞ്ച്, ഒൻപത് എന്നിങ്ങനെയുള്ള എണ്ണങ്ങളിൽ ബാംബൂ തണ്ട് സാധാരണയായി നടാറില്ല. ഇത് വെറുതേ എവിടെയെങ്കിലും വച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കില്ല. വീടിന്റെ കിഴക്ക് ദിശയിലായി സ്ഥാപിക്കുന്നത് ഐശ്വര്യവും തെക്ക് ഭാ​ഗത്തായി സ്ഥാപിക്കുന്നത് സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.

മണി പ്ലാന്റ്: ഭാ​ഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയാണ് മണിപ്ലാന്റ് എന്നാണ് വിശ്വാസം. മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്ക് ഭാ​ഗത്തായി സ്ഥാപിക്കുന്നത് ഏറ്റവും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. വടക്ക് കിഴക്ക് ഭാ​ഗത്ത് മണിപ്ലാന്റ് നടുന്നത് കുടുംബാം​ഗങ്ങളുടെ ആരോ​ഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ ഈ ദിശയിൽ മണിപ്ലാന്റ് നടുന്നത് ഒഴിവാക്കുക. കിഴക്ക്, പടിഞ്ഞാറ് ഭാ​ഗങ്ങളിൽ നടുന്നത് ദമ്പതികൾ തമ്മിൽ കലഹമുണ്ടാകാൻ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

കറ്റാർവാഴ: ഇൻഡോർ ആയും ഔട്ട്ഡോർ ആയും വളർത്താവുന്ന ചെടിയാണ് കറ്റാർവാഴ. ഇത് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ മികച്ചതാതണ്. കറ്റാർവാഴ വീടിനുള്ളിൽ വളർത്തുന്നത് പങ്കാളികൾ തമ്മിലുള്ള സ്നേഹം വർധിപ്പിക്കുമെന്നാണ് വിശ്വാസം. വീടിന്റെ വടക്കോ കിഴക്കോ ഭാ​ഗത്തായി ഈ ചെടി വയ്ക്കുന്നതാണ് ഉത്തമമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

സ്നേക്ക് പ്ലാന്റ്: ഏത് കാലാവസ്ഥയിലും വളരുകയും കുറഞ്ഞ പരിപാലനം മാത്രം വേണ്ടിവരികയും ചെയ്യുന്ന സസ്യമാണ് സ്നേക്ക് പ്ലാന്റ്. ഇത് ജനലിന് അരികിലായി വളർത്തുന്നതാണ് നല്ലത്. ഇത് വളരെ കൂടുതൽ ഓക്സിജൻ പുറപ്പെടുവിക്കുന്ന ഒരു സസ്യം കൂടിയാണ്. വീടിനുള്ളിൽ ഒരു സ്നേക്ക് പ്ലാന്റ് എങ്കിലും വളർത്തുന്നത് ​നെ​ഗറ്റീവ് എനർജി കുറച്ച് പോസിറ്റീവ് എനർജി വർധിപ്പിക്കും.

സ്പൈഡർ പ്ലാന്റ്: ഏത് കാലാവസ്ഥയിലും വളരെ കുറഞ്ഞ പരിപാലനത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇവയുടെ ഇലകൾ വിഷാംശം ​ആ​ഗിരണം ചെയ്യും. കൂടാതെ, കൂടുതൽ ഓക്സിജൻ പുറത്തുവിടാനും ഇവയ്ക്ക് കഴിവുണ്ട്. ഏത് സാഹചര്യത്തിലും ഇവ വളരുമെന്നതാണ് മറ്റൊരു പ്രത്യേകത. ചട്ടിയിൽ വളർത്താനാണെങ്കിലും മണ്ണിൽ നേരിട്ട് വളർത്താനാണെങ്കിലും ഇവ അനുയോജ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.