Chala Gold Robbery: തലസ്ഥാനത്തെ സ്വർണക്കവർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്ക്
Chala Robbery Updates: കവർച്ചയുടെ തലേ ദിവസം പ്രതികൾ സ്ഥലത്തെത്തി റിഹേഴ്‌സലും നടത്തി
തിരുവനന്തപുരം: ചാലയിലെ സ്വർണകവർച്ചയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വർണ കവർച്ചയ്ക്കായി ക്വട്ടേഷൻ ഉറപ്പിച്ചത് 25 ലക്ഷം രൂപയ്ക്ക് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കവർച്ചയ്ക്ക് വേണ്ടിയുള്ള ഗൂഢാലോചന നടത്തിയത് ദിവസങ്ങൾക്ക് മുൻപാണ് എന്നാണ് വിവരം. ഗൂഢാലോചന നടത്തിയത് മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവർച്ചയെ കുറിച്ചുള്ള പദ്ധതി തയ്യാറാക്കിയത്. മാത്രമല്ല കവർച്ചയുടെ തലേ ദിവസം പ്രതികൾ സ്ഥലത്തെത്തി റിഹേഴ്‌സലും നടത്തി എന്നാണ് പോലീസ് പറയുന്നത്.
ഇന്ന് കേസിലെ പ്രതിയായ മാളവിക ജ്വല്ലറി ഉടമ ജയറാമിനെ കോടതിയിൽ ഹാജരാക്കും. മുഖ്യപ്രതിയായ അമോൽ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയായിരുന്നു. സ്വർണം കവർന്നെടുത്ത ശേഷമാണ് ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജ് നാല് ലക്ഷം രൂപ നൽകിയത്. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സംഭവസ്ഥലത്തെത്തി റിഹേഴ്സലും നടത്തി. ഈ റിഹേഴ്സലിൽ ദിലീപും പങ്കെടുത്തിരുന്നു. എന്നാൽ അന്ന് പ്രതികൾ നിശ്ചയിച്ച സമയത്ത് നന്ദകുമാർ കടയിൽ നിന്നും ഇറങ്ങിയിരുന്നിലായിരുന്നു. അതുകൊണ്ടാണ് അടുത്ത ദിവസത്തേക്ക് പദ്ധതി മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.