Chala Gold Robbery: ചാല സ്വർണക്കവർച്ച കേസിലെ മുഴുവൻ സ്വർണവും കണ്ടെത്തി
Chala Gold Robbery Case: ചാല സ്വർണ്ണ കവർച്ച കേസിലെ മുഴുവൻ സ്വർണ്ണവും അന്വേഷണ സംഘം കണ്ടെത്തി.
തിരുവനന്തപുരം: ചാല സ്വർണക്കവർച്ച കേസിലെ മുഴുവൻ സ്വർണവും പോലീസ് കണ്ടെത്തി. മുഖ്യപ്രതി വിനോദ് ആന്റണി വീടിന്റെ പുറകിലത്തെ സ്ഥലത്ത് മിഠായി കവറിൽ ഒളിപ്പിച്ച സ്വർണമാണ് കണ്ടെത്തിയത്.
ഏതാണ്ട് മുക്കാൽ മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് 4.2 പവൻ സ്വർണം പോലീസ് കണ്ടെത്തിയത്. വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫോർട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുഴവൻ സ്വർണവും കണ്ടെടുത്തത്. സ്വർണ്ണം ഒളിപ്പിച്ചിരുന്നത് പൂജപ്പുര മുടവന്മുകളിലുള്ള വീടിന്റെ പിൻവശത്തായിരുന്നു.
ഒളിവിൽ പോകുന്നതിന് മുൻപ് പ്രതികൾ രണ്ടിടത്തായാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. ഇതിൽ കഴിഞ്ഞ ദിവസം വെള്ളായണിയിൽ നിന്നും സ്വർണ്ണം കണ്ടെത്തിയിരുന്നു. ഇതോടെ കളവുപോയ മുഴുവൻ സ്വർണ്ണവും അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്. 700 ഗ്രാം സ്വർണ്ണമായിരുന്നു വെള്ളായണിയിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ അന്വേഷണ സംഘം കണ്ടെടുത്തത്. പിടിയിലായ പ്രതി അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്വർണ്ണം കണ്ടെടുത്തത്.
നേരത്തെ വയനാട്ടിൽ നിന്നും പിടിയിലായ പ്രതികളുടെ കയ്യിൽ നിന്നും 450 ഗ്രാമ സ്വർണം കണ്ടെത്തിയിരുന്നു. ബിസിനസിലെ വളർച്ചയിലുണ്ടായ പകയാണ് സ്വര്ണകവർച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കവർച്ചയ്ക്കായുള്ള ഗൂഢാലോചന നടന്നത് പനവിളയിലെ ആഡംബര ഹോട്ടലിലാണ്. ചാല മാർക്കറ്റിലെ ജ്വല്ലറി ഉടമയിൽ നിന്നും 250 പവൻ സ്വർണ്ണമാണ് അക്രമികൾ കൈക്കലാക്കിയത്. ബൈക്കിലെത്തിയ രണ്ടുപേർ ഉടമയുടെ കയ്യിൽ നിന്നും സ്വർണ്ണം പിടിച്ചു പറിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.