iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

തിരുവനന്തപുരത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചു

തിരുവനന്തപുരം: കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിന് തീവെച്ചതായി റിപ്പോർട്ട്. നെയ്യാറ്റിൻകരയിലെ പാലിയോട് ജംക്ഷനിൽ ആനാവൂർ മണ്ഡലം കമ്മിറ്റിയുടെ ഓഫീസാണ് കത്തി നശിച്ചത്.

പാർട്ടി ഓഫീസിന് പിന്നിലൂടെ രാത്രി എത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നുജ് വ്യക്തമാകുന്നത്. കയ്യില്‍ കരുതിയിരുന്ന ദ്രാവകം ഫ്‌ളക്‌സ് ബോര്‍ഡില്‍ ഒഴിച്ചു തീ കത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും ഫ്‌ളക്‌സുകള്‍ പൂര്‍ണമായും കത്തി നശിച്ചു.

തീകത്തുന്നത് കണ്ട്‌ ഓടിക്കൂടിയ നാട്ടുകാർ ഇടപെട്ട് തീ അണച്ചതിനാൽ വലിയ അപകടം ഒഴിവായി. പോലീസിനെ വിവരം അറിയിച്ചത് നാട്ടുകാരാണ്. ബിജെപി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കഴിഞ്ഞ ദിവസം ഇവിടെ തര്‍ക്കമുണ്ടായതായി റിപ്പോർട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ ഈ ആക്രമണം എന്നതില്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം നടത്തുന്നത് മാരായമുട്ടം പോലീസാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.