SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Roji M John: വിസിമാരെ വിമർശിച്ച് മന്ത്രി; ചിലർ സംഘപരിവാർ വേദികളിലേക്ക് ചുരുങ്ങുന്നുവെന്ന് റോജി എം ജോൺ

സ്റ്റാഫ് റൂമുകളിലിരുന്ന് വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിക്കുകയും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്നവർ അധ്യാപനത്തിൻറെ യഥാർത്ഥ മൂല്യം തിരിച്ചറിയാത്തവരാണെന്ന് മന്ത്രി വിമർശിച്ചു.

Written By Roniya Baby Updated by Roniya Baby
Published: Sep 05, 2026, 07:50 PM | Updated: Sep 05, 2026, 07:50 PM

തിരുവനന്തപുരം: അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപക സമൂഹത്തിന് ആശംസകൾ അർപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ കടന്നുകയറ്റങ്ങളെയും വർഗീയ പ്രവണതകളെയും ശക്തമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഭരണകൂട അധികാരങ്ങളേക്കാൾ അധ്യാപനം എന്ന മഹത്തായ സേവനത്തിന് മുൻഗണന നൽകിയ മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻറെ ഓർമ്മകൾ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

രവീന്ദ്രനാഥ് ടാഗോർ കെട്ടിപ്പടുത്ത ശാന്തിനികേതനും വിശ്വഭാരതിയും മുതൽ എപിജെ അബ്ദുൾ കലാം വരെയുള്ള പ്രതിഭകൾ വരുംതലമുറകൾക്ക് പകർന്നുനൽകിയത് വലിയ സ്വപ്നങ്ങൾ കാണാനും ഉന്നതികളിലേക്ക് ചിറകടിച്ചുയരാനുമുള്ള കരുത്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒഎൻവി കുറുപ്പ്, സുകുമാർ അഴീക്കോട്, എംജിഎസ് നാരായണൻ, പ്രൊഫ. എം ലീലാവതി തുടങ്ങിയ പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠർ കേരള സമൂഹത്തിന് പകർന്നുനൽകിയത് ചോദ്യം ചെയ്യാനും തിരുത്താനുമുള്ള ആർജ്ജവമാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

ക്യാമ്പസുകളിൽ കണ്ടുവരുന്ന ദുരനുഭവങ്ങളെയും അപചയങ്ങളെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ എതിർത്തു. സ്റ്റാഫ് റൂമുകളിലിരുന്ന് വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിക്കുകയും അവരെ ആത്മഹത്യയിലേക്ക് തള്ളിയിടുകയും ചെയ്യുന്നവർ അധ്യാപനത്തിൻറെ യഥാർഥ മൂല്യം തിരിച്ചറിയാത്തവരാണ്. വിവേചനങ്ങളേതുമില്ലാതെ എല്ലാ കുട്ടികളെയും ഒരുപോലെ ചേർത്തുപിടിക്കലാണ് ഒരു അധ്യാപകൻറെ പ്രാഥമിക കടമ.

ഉന്നതവിദ്യാഭ്യാസ രംഗത്തെ മേധാവികൾ ഭരണഘടനാ തത്വങ്ങൾ കാറ്റിൽപ്പറത്തി വർഗീയ അജണ്ടകളുള്ള പ്രസ്ഥാനങ്ങളുടെ വേദികളിലേക്ക് പോകുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. ഇടുങ്ങിയ രാഷ്ട്രീയ ലാഭങ്ങൾക്ക് ആയി അക്കാദമിക് സ്വാതന്ത്ര്യം പണയം വയ്ക്കുന്നത് വിദ്യാഭ്യാസ രംഗത്തോടുള്ള വലിയ അനീതിയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറിവിലൂടെ അന്ധകാരം അകറ്റി മാനവികതയും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകർക്കും ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം തൻറെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author