iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Thiruvananthapuram

ജയിൽ മെനുവിൽ നിന്നും മട്ടനും മീനും ഒഴിവാക്കാൻ സാധ്യത

തിരുവനന്തപുരം: ജയിൽ മെനുവിൽ നിന്നും മട്ടനും മീനും ഒഴിവാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ജയിൽ വകുപ്പ് ഇത് സംബന്ധിച്ചുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഈ ഒരാവശ്യം ജയിൽ വകുപ്പ് സർക്കാരിന്റെ മുന്നിൽ വയ്ക്കാൻ കാരണം ഉയർന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരിച്ചു വയ്ക്കാനുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ്. ആഭ്യന്തരവകുപ്പിന് അയച്ച കത്തിൽ ജയിൽ മേധാവി എസ് ശ്രീജിത്ത് ആവശ്യപ്പെട്ടിരിക്കുന്നത് മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറിയും സോയാബീൻ ചങ്ക്‌സും മുട്ടയും ഉൾപ്പെടുത്തണമെന്നാണ്. ആഴ്ചയിൽ ഒരു തവണ മട്ടനും രണ്ടു തവണ മീനുമാണ് നിലവിൽ നൽകുന്നത്. അതായത് തിങ്കളും ബുധനും ഉച്ചഭക്ഷണത്തോടൊപ്പം 140 ഗ്രാം മീൻകറിയും ശനിയാഴ്ച ഉച്ചയ്ക്ക് 100 ഗ്രാം മട്ടനുമാണ് നൽകുന്നത്.

ഉയർന്ന ചെലവ് കാരണം ഈ മാറ്റത്തിലൂട ഏകദേശം 5.7 കോടി രൂപവരെ വർഷം തോറും ലാഭിക്കാൻ കഴിയുമെന്നാണ് ജയിൽ അധികൃതരുടെ വിലയിരുത്തൽ. മട്ടന് പ്രതിവർഷം 5.72 കോടി രൂപയാണ് ചെലവെങ്കിൽ മീനിന് 4.8 കോടിയാണ് ചെലവ്. എന്നാൽ ഈ മട്ടന് പകരം കോഴിക്കറി നൽകിയാൽ ചെലവ് 1.26 കോടിയെ വരുള്ളൂ. അതുപോലെ മീനിന് പകരം സോയയും മുട്ടയും നൽകുന്നതിനും ചെലവ് കുറയും. ഇത് കൂടാതെ റെഡ്‌മീറ്റുകൾ തുടർച്ചയായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നത് മെനുവിൽ മാറ്റം വരുത്താൻ അധികൃതർക്ക് പ്രേരണയായിട്ടുണ്ട്.

ജയിൽ ഭക്ഷണത്തിൽ മട്ടൻ ഉൾപ്പെടുത്തിയത് 1967 മുതലാണ്. അതുപോലെ ജയിൽ ഭക്ഷണ മെനു പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായി ഗോതമ്പ് ഉണ്ടയും ഉണക്കമീനും മാറ്റി മീൻ കറി ഉൾപ്പെടുത്തിയത് 2014 ൽ ആണ്. അതുപോലെ മാംസാഹാരം വിളമ്പുന്ന ദിനം സസ്യഭുക്കുകളായ ജയിൽവാസികൾക്ക് അധിക പച്ചക്കറി വിഭവങ്ങൾ നൽകും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.