SOCIAL MEDIA

Newsletter

PARTNER SITES
icons Thiruvananthapuram icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Mannanthala Renjith Murder Case: മണ്ണന്തല രഞ്ജിത്ത് വധക്കേസ്: ശിക്ഷ ഇന്ന്; കോടതി വളപ്പിൽ സുരക്ഷ ശക്തം

Thiruvananthapuram

Mannanthala Murder Case Updates: വിധി പറയുന്നത് കൊലപാതകം നടന്ന് 18 വർഷത്തിന് ശേഷമാണ്.

Written By Ajitha Kumari Updated by Ajitha Kumari
Published: Nov 18, 2026, 10:15 AM | Updated: Nov 18, 2026, 10:15 AM

തിരുവനന്തപുരം: മണ്ണന്തല സ്വദേശിയും ആർഎസ്എസ് നേതാവുമായ രഞജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷ ഇന്ന് വിധിക്കും. വിധി ര്പസ്താവിക്കുനന്ത് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ്.

കേസിൽ സിപിഎം പ്രവർത്തകരായ 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സംഭവം നടന്ന് 18 വർഷത്തിന് ശേഷമാണ് വിധി എന്നത് ശ്രദ്ധേയം. ഇന്ന് വിധി പ്രസ്താവിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കോടതി വളപ്പിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. വിധി ഇന്നലെ പ്രസ്താവിച്ചതിന് ശേഷം കോടതി വളപ്പിൽ സിപിഎം-ബിജെപി പ്രവർത്തകർ തടിച്ചു കൂടിയതും സംഘർഷത്തിന് ഇടയാക്കി.

ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ രാഷ്ട്രീയ വിരോധം മൂലം ഒരു സംഘം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയതായിരുന്നു നകേസ്‌. കേസിനാസ്പദമായ സംഭവം നടന്നത് 2008 ഒക്ടോബർ 17 നു പുലർച്ചെ 05:15 ഓടെയായിരുന്നു. രഞ്ജിത്ത് മണ്ണന്തലയിലെ തന്റെ ബേക്കറിയിൽ നിൽക്കുമ്പോഴായിരുന്നു രണ്ടു കാറിലും ബൈക്കിലുമായി എത്തിയ പ്രതികൾ വെട്ടിക്കൊന്നത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഡാലോചന ഉണ്ടായിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം അഭിഭാഷകനായ പ്രതാപ് ജി പടിക്കലിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. 14 സാക്ഷികളെ കേസില്‍ വിസ്തരിച്ചുണ്ട്. ഇതിനിടയിൽ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ചില പോലീസുകാര്‍ കൂറുമാറിയിരുന്നു.

കൊല്ലപ്പെട്ട രഞ്ജിത്ത് കേസിലെ ഒന്നാം പ്രതി കൃഷ്ണകുമാറിന്റെ സുഹൃത്തും സിപിഎം നേതാവുമായ വഞ്ചിയൂര്‍ വിഷ്ണുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു.

വിഷ്ണു കൊല്ലപ്പെട്ടത് 2008 ഏപ്രില്‍ ഒന്നിന് പാസ്‌പോര്‍ട്ട് ഓഫിസിന് മുന്നില്‍ വച്ചായിരുന്നു. പക്ഷെ കേസിലെ 13 പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. തുടർന്ന് വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author