Parassala Crime News: പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്തു; യുവതി ഗുരുതരാവസ്ഥയിൽ, ഭർത്താവ് പിടിയിൽ
)
തിരുവനന്തപുരം: പാറശാലയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. പാറശാല കുഴക്കോട് സ്വദേശിനി സുനിതയെ ആണ് ഭർത്താവ് വിജയ പ്രേംകുമാർ മദ്യലഹരിയിൽ ആക്രമിച്ചത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
രാത്രി മദ്യപിച്ചെത്തിയ വിജയ പ്രേംകുമാർ ഭാര്യയെ ആക്രമിക്കുകയായിരുന്നു. സുനിതയുടെ പുറം കഴുത്ത് കത്തികൊണ്ട് അറുക്കുകയായിരുന്നു പ്രതി. കഴിഞ്ഞദിവസം ഭാര്യയുമായി വാക്കുതർക്കമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ മുറിവേൽക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴിയെന്നാണ് വിവരം. പ്രതി സ്ഥിരം മദ്യപാനിയാണെന്നും ഇവരുടെ കുടുംബത്തിൽ നിരന്തരം വഴക്കും പ്രശ്നങ്ങളും ഉണ്ടാകാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
വിജയ പ്രേംകുമാറിന്റെ ആക്രമണത്തിൽ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. നിലവിൽ ആശുപത്രിയിൽ യുവതിയുടെ ചികിത്സ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)