Police Station: പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് നടപടി
)
തിരുവനന്തപുരം: പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബഹളമുണ്ടാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്. രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിൽ പെൺകുട്ടിയെ ഉദ്യോഗസ്ഥർ ഇടപെട്ട് ബന്ധുക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, സ്റ്റേഷനിൽ ഉണ്ടായിരുന്ന ആരോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് കുറ്റക്കാർക്കെതിരെ കേസെടുക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉത്തരവിട്ടത്.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചവർ അവ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)