Soorya Krishnamoorthy: സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
)
തിരുവനന്തപുരം: സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമിയുടെ മുൻ ചെയർമാനും കലാകൂട്ടായ്മയായ സൂര്യയുടെ അമരക്കാരനുമായിരുന്നു.
നാടക രചയിതാവ്, കലാ സംഘാടകൻ, സാംസ്കാരിക നായകൻ തുടങ്ങി വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള സംസ്ഥാന സർക്കാർ 2023ൽ സിവിലിയൻ ബഹുമതിയായ കേരളപ്രഭ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറായി മൂന്ന് തവണ അദ്ദേഹം സേവനം അനുഷ്ഠിച്ചു.
എൻറെ രക്ഷകൻ, മേൽവിലാസം, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) എന്നിവയാണ് അദ്ദേഹം രചിച്ച നാടകങ്ങൾ. ഇതിൽ മേൽവിലാസം പിന്നീട് സിനിമയാക്കിയപ്പോൾ സൂര്യ കൃഷ്ണമൂർത്തിയാണ് തിരക്കഥ രചിച്ചത്. ചായക്കടക്കഥകൾ ടെലിഫിലിമുകളാക്കി ദൂരദർശനുവേണ്ടി അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)