iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Bank Holiday December: ഡിസംബറിൽ 17 ദിവസം ബാങ്ക് അവധി; തിയതിയും സംസ്ഥാനങ്ങളും അറിയാം

Utility

ദേശീയ അവധി ദിവസങ്ങൾ, പ്രാദേശിക അവധി ദിവസങ്ങൾ, കേന്ദ്ര ബാങ്ക് നിർദേശിക്കുന്ന പ്രത്യേക അവധി ദിനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തയ്യാറാക്കിയ കലണ്ടർ പ്രകാരമാണ് രാജ്യത്തുടനീളമുള്ള ബാങ്കുകൾ പ്രവർത്തിക്കുന്നത്. ബാങ്കുകൾ അവധിയായിരിക്കുന്ന ദിനങ്ങൾ ഈ കലണ്ടറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് അനുസരിച്ചാണ് രാജ്യത്തെ ബാങ്കുകൾ പ്രവൃത്തി ദിവസങ്ങൾ തീരുമാനിക്കുന്നത്.

ദേശീയ അവധി ദിനങ്ങൾ, പ്രാദേശിക അവധി ദിനങ്ങൾ, കേന്ദ്ര ബാങ്ക് നിർദേശിക്കുന്ന പ്രത്യേക അവധി ദിനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ചകളിലും ബാങ്കുകൾ സാധാരണയായി അവധിയായിരിക്കും.

ഇതിന് പുറമേ ചില അവധി ദിവസങ്ങളിലും ബാങ്ക് അടച്ചിരിക്കാം. രാജ്യത്തെ വിവിധ ബാങ്കുകളിൽ ഡിസംബർ ഒന്ന് മുതൽ അവധി ദിവസങ്ങൾ ആരംഭിക്കും. ആർബിഐ ഹോളിഡേ കലണ്ടർ അനുസരിച്ച് സംസ്ഥാനാടിസ്ഥാനത്തിലുള്ള അവധി ദിവസങ്ങൾ ഉൾപ്പെടെ ഡിസംബറിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ മൊത്തം 17 ദിവസം അടച്ചിരിക്കും.

ഡിസംബർ 1: 2026 ഡിസംബർ ഒന്നിന് ചില സംസ്ഥാനത്തെ ബാങ്കുകൾ അവധിയായിരിക്കും. നാഗാലാൻഡ് സംസ്ഥാന രൂപീകരണ ദിനം ഈ തിയതിയിലാണ്. ഈ ദിവസം നാഗാലാൻഡിലെ ബാങ്കുകൾ അവധിയായിരിക്കും. അരുണാചൽപ്രദേശ് എല്ലാ വർഷവും ഡിസംബർ ഒന്നിന് തദ്ദേശീയ വിശ്വാസ ദിനം ആചരിക്കുന്നതിനാൽ ഇവിടുത്തെ ബാങ്കുകളും ഈ ദിവസം അടച്ചിരിക്കും.

ഡിസംബർ 3: ഗോവയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുനാൾ പ്രമാണിച്ച്, ഗോവയിലെ ബാങ്കുകൾ ഡിസംബർ മൂന്നിന് അവധിയായിരിക്കും.

ഡിസംബർ 9, 10, 11: സിക്കിമിലെ പ്രധാന പുതുവത്സര ഉത്സവമായ ലോസൂങ് / നംസൂങ് ആഘോഷിക്കുന്നത് ഡിസംബർ മൂന്നിന് ആണ്. ഇത് വിളവെടുപ്പ് കാലത്തിൻറെ അവസാനത്തെ സൂചിപ്പിക്കുന്ന ആഘോഷമാണ്. ഈ ദിവസം സിക്കിമിലെ ബാങ്കുകൾക്ക് അവധി ദിവസമാണ്.

ഡിസംബർ 12: ഡിസംബർ 12ന് മേഘാലയയിൽ പാ തോഗൻ നെങ്മിഞ്ച സാങ്മയുടെ ചരമവാർഷികത്തോട് അനുബന്ധിച്ച് ബാങ്കുകൾ അവധിയായിരിക്കും.

ഡിസംബർ 18: മേഘാലയയിൽ ഡിസംബർ 18ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ യു സോസോ താമിൻറെ ചരമവാർഷികത്തോട് അനുബന്ധിച്ച് അവധിയായിരിക്കും.

ഡിസംബർ 19: ഗോവ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് മോചിതമായതിൻറെ സ്മരണയ്ക്കായി ഡിസംബർ 19ന് ഗോവ വിമോചന ദിനം ആചരിക്കുന്നതിനാൽ ഈ ദിവസം ബാങ്കുകൾ അവധിയായിരിക്കും.

ഡിസംബർ 24: ക്രിസ്മസിന് തലേദിവസമായ ഡിസംബർ 24ന് മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ ബാങ്കുകൾ അവധിയായിരിക്കും.

ഡിസംബർ 25: ക്രിസ്മസ് ദിനമായ ഡിസംബർ 25ന് രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും ബാങ്കുകൾക്ക് അവധിയാണ്.

ഡിസംബർ 26: നാഗാലാൻഡിലും മേഘാലയയിലും ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ 26നും തുടരുന്നതിനാൽ ഈ സംസ്ഥാനങ്ങളിൽ അന്നേ ദിവസവും ബാങ്ക് അവധിയായിരിക്കും.

ഡിസംബർ 30: സ്വാതന്ത്ര സമര സേനാനിയായിരുന്ന യു കിയാങ് നങ്ബയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 30ന് മേഘാലയയിലെ ബാങ്കുകൾക്ക് അവധി ആയിരിക്കും.

ഡിസംബർ 31: പുതുവത്സരാഘോഷമായതിനാൽ മിസോറാമിലെ ബാങ്കുകൾ ഡിസംബർ 31ന് അടച്ചിരിക്കും.

ബാങ്കുകൾ അവധിയാണെങ്കിലും ഓൺലൈൻ സേവനങ്ങൾ പ്രവർത്തനക്ഷമമായിരിക്കും. ഡിജിറ്റൽ ബാങ്കിങ്, യുപിഐ സേവനങ്ങൾ, പണ കൈമാറ്റം, നെറ്റ് ബാങ്കിങ്, മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാനാകും. എടിഎമ്മുകളും പതിവുപോലെ പ്രവർത്തിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.