Thiruvananthapuram Rain: വെള്ളക്കെട്ടിന് പരിഹാരമാകുന്നു, തമ്പാനൂരിലും പഴവങ്ങാടിയിലും സ്പെഷ്യൽ സ്ക്വാഡ്
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് തടയാൻ കോർപ്പറേഷൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിക്കുന്നു.
)
നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ കോർപ്പറേഷൻ ആലോചിക്കുന്നു. വെള്ളക്കെട്ട് പതിവാകുന്ന തമ്പാനൂർ, പഴവങ്ങാടി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാകും സ്ക്വാഡുകളുടെ പ്രവർത്തനം.
മഴയുണ്ടാകുമ്പോൾ ഇടപെടുന്ന സ്പെഷ്യൽ സ്ക്വാഡിന് ക്ലീൻ സിറ്റി മാനേജർ നേതൃത്വം നൽകും. ശുചീകരണ തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടർമാരും ഇതിൽ ഉൾപ്പെടും. വെള്ളക്കെട്ട് വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി നഗരസഭ പ്രത്യേക കോൺക്ലേവ് സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരത്തിൽ വെള്ളം കയറിയതോടെ കോർപ്പറേഷന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷമായ എൽഡിഎഫ് രംഗത്തെത്തിയിരുന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ മേയർ വി.വി. രാജേഷ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർനടപടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്നും മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടത്തിയതുകൊണ്ടാണ് വെള്ളം വേഗത്തിൽ ഇറങ്ങിപ്പോയതെന്നും നഗരസഭ വിലയിരുത്തുന്നു.
മഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് ഓടകൾ തടസ്സപ്പെട്ടതാണ് വെള്ളം റോഡിലേക്ക് കവിഞ്ഞൊഴുകാൻ ഇടയാക്കിയത്. മാത്രമല്ല, കനാലിലേക്ക് വെള്ളം ഒഴുകിപ്പോകേണ്ട ഗ്രില്ലുകളുടെ വലിപ്പക്കുറവും ഒരു കാരണമായി. തമ്പാനൂർ, വഞ്ചിയൂർ തുടങ്ങിയ മേഖലകളിലെ റോഡുകൾ വെള്ളത്തിനടിയിലായതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇത് കാൽനടയാത്രക്കാർക്ക് അടക്കം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)