iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Cholesterol Lowering Foods: ഹൃദയാരോഗ്യം കാക്കാം... ഈ ഭക്ഷണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചത്!

Utility

ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് കൂടുന്നത് നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

ശരീരം പുതിയ കോശങ്ങളുടെയും ഹോർമോണുകളുടെയും നിർമാണത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണെങ്കിലും ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് ഉയരുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

കൊളസ്ട്രോളിൻറെ അളവ് വർധിക്കുന്നത് ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗാവസ്ഥകൾക്കും കാരണമാകും. മരുന്നുകൾ ഉപയോഗിച്ച് കൊളസ്ട്രോൾ നിയന്ത്രിക്കാമെങ്കിലും ഭക്ഷണത്തിലൂടെയും കൊളസ്ട്രോൾ കുറയ്ക്കാനാകും. കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

പച്ചച്ചീര

പച്ചച്ചീര കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇവയിൽ ആൻറി ഓക്സിഡൻറുകളും നാരുകളും അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ ധമനികളിൽ അടിഞ്ഞിരിക്കുന്ന കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കും.

കെയ്ൽ

വൈറ്റമിനുകൾ, ആൻറി ഓക്സിഡൻറുകൾ, ധാതുക്കൾ, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയ കെയ്ൽ, ദഹനത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും മികച്ചതാണ്. ഇത് കൊളസ്ട്രോൾ ആഗിരണത്തെ ചെറുക്കുന്നു.

അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുള്ള അവോക്കാഡോ മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പിൻറെയും മികച്ച ഉറവിടമാണ്. ഇത് എൽഡിഎൽ കൊളസ്ട്രോളിനെ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കുന്നു. ഇത് സ്മൂത്തികളിലും സാലഡിലും ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

ബ്രോക്ക്ളി

ബ്രോക്ക്ളി കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും മികച്ച ഭക്ഷണമാണ്. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ബ്രോക്ക്ളി എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന സൾഫെറാഫേൻ എന്ന സംയുക്തവും ബ്രോക്ക്ളിയിൽ അടങ്ങിയിട്ടുണ്ട്.

ഗ്രീൻടീ

ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഗ്രീൻ ടീ മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. രാവിലെ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.

ചിയ വിത്തുകൾ

ചിയ വിത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യുന്നു. സിയ സീഡ് കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.