SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

EPFO Scams: സൈബർ കെണിയിൽ വീഴരുത്! പി.എഫ് അക്കൗണ്ട് ഉടമകൾക്ക് സുരക്ഷാ മാർഗ്ഗനിർദ്ദേശവുമായി ഇ.പി.എഫ്.ഒ

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഇ.പി.എഫ്.ഒ (EPFO) സൈബർ അവയർനസ് അഡ്വൈസറി പുറത്തിറക്കി. പി.എഫ് അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇ.പി.എഫ്.ഒയുടെ മുന്നറിയിപ്പുകൾ പാലിക്കാം.

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 01, 2026, 03:13 PM | Updated: Sep 01, 2026, 03:13 PM

ഡിജിറ്റൽ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) സൈബർ അവയർനസ് അഡ്വൈസറി (Cyber Awareness Advisory) പുറത്തിറക്കി. മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ആപ്പുകൾ എന്നിവ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് എം.പി.എഫ്.ഒ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്:

1. ഇപിഎഫ്ഒ വാട്സപ്പിലൂടെയോ ഫോൺകോളുകളിലൂടെയോ പ്രധാനവിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറില്ല. ഇത്തരം കോളുകൾ ലഭിച്ചാൽ വ്യക്തി വിവരങ്ങളോ അക്കൗണ്ട് വിവരങ്ങളോ പങ്കുവെക്കരുത്.

2. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN), പാസ്‍വേർഡ്, ഒടിപി, ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പർ, എടിഎം/ഡെബിറ്റ് കാർഡ് വിവരങ്ങൾ, പിൻ നമ്പർ തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്.

3. ആപ്പുകളിലോ വെബ്സൈറ്റിലോ വ്യക്തി വിവരങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് സൈറ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം.

4. ഇപിഎഫ്ഒ സംബന്ധിച്ച വിവരങ്ങളും സേവനങ്ങളം www.epfo.gov.in വെബ്സൈറ്റിലും UMANG ആപ്പിലും മാത്രം പരിശോധിക്കുക.

5. ഇപിഎഫ്ഒ സേവനങ്ങൾ സൗജന്യമാണ് അതിനാൽ പണം ആവശ്യപ്പെട്ട് വിളിക്കുന്ന 'ഏജന്റിനെ' വിശ്വസിക്കരുത്. ഇത്തരക്കാർക്ക് പണം നൽകരുത്.

6. ഇപിഎഫ്ഒയിൽ നിന്നാണെന്ന് അവകാശപ്പെടുന്ന കോളുകൾ, ഇമെയിലുകൾ, ലിങ്കുകൾ എന്നിവയോട് ഉപഭോക്താക്കൾ പ്രതികരിക്കരുത്.

7. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ലഭിക്കാൻ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ UAN -നൊപ്പം അപ്ഡേറ്റ് ചെയ്യുക.

8. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇപിഎഫ്ഒയുടെ ഗ്രീവൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ (Grievance Management System) പരാതി നൽകുക.

9. സംഘടനയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും വാർത്തകളും അറിയാൻ ഇപിഎഫ്ഒയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ മാത്രം സന്ദർശിക്കുക.

10. തട്ടിപ്പ് കോളുകളും സന്ദേശങ്ങളും വന്നാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ റിപ്പോർട്ട് ചെയ്യുക.

11. പി.എഫ് അക്കൗണ്ടിലെ പണം തട്ടിയെടുക്കാൻ മാൽവെയറുകൾ അടങ്ങിയേക്കാവുന്ന .apk എക്സ്റ്റൻഷനുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

12. ഇപിഎഫ്ഒയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ കമന്റുകൾക്ക് മറുപടിയായി ലഭിക്കുന്ന ഫോൺ നമ്പറുകളിൽ ഒരിക്കലും ബന്ധപ്പെടരുത്.

13. വാട്സാപ്പിൽ ലഭിക്കുന്ന ഫിഷിംഗ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കാണ് ഇത്തരം ലിങ്കുകൾ നിങ്ങളെ എത്തിക്കുക.

14. കെവൈസി (KYC) വിവരങ്ങൾ എപ്പോഴും അപ്ഡേറ്റ് ചെയ്യുക.

15. എല്ലാ മാസവും 27-ാം തീയതി അടുത്തുള്ള ക്യാമ്പുകളിൽ സംഘടിപ്പിക്കുന്ന ഔട്ട്റീച്ച് പ്രോഗ്രാമുകളിൽ ഉപയോക്താക്കൾക്ക് പങ്കെടുക്കാം.

ഡിജിറ്റൽ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച കുടുംബങ്ങളിലും സുഹൃത്തുക്കൾക്കിടയിലും അവബോധം നൽകാൻ ഇപിഎഫ്ഒ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author