iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kitchen Tips: പഞ്ചസാരയും പുളിയും പ്ലാസ്റ്റിക് പാത്രങ്ങളിലാണോ സൂക്ഷിക്കുന്നത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Utility

അസിഡിക് ഗുണമുള്ള പുളിയും, പഞ്ചസാരയും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് സുരക്ഷിതമാണോ?

അടുക്കളയിൽ മസാലകളും മറ്റ് പൊടികളും ഒക്കെ കണ്ടെയ്നറുകളിൽ സൂക്ഷിച്ച് വയ്ക്കുകയാണ് പതിവ്. ചിലർ പ്ലാസ്റ്റിക് പാത്രങ്ങളിലും മറ്റ് ചില ​ഗ്ലാസ് കണ്ടെയ്നറുകളിലുമൊക്കെയാണ് ഇവ സൂക്ഷിക്കും. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അത് സുരക്ഷിതമാണോ എന്ന കാര്യം നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

ഉപ്പ്, പഞ്ചസാര, മറ്റ് പൊടികൾ, പുളി തുടങ്ങിയവയൊക്കെ മിക്ക ആളുകളും സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളിലാകും. അടുക്കളകളിൽ കൂടുതൽ കാണാൻ സാധിക്കുന്നതും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കണ്ടെയ്നറുകളായിരിക്കും. എന്നാൽ എല്ലാത്തരം ഭക്ഷണങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് സുരക്ഷിതമാണോ?

ഉദാഹരണത്തിന് അടുക്കളയിലെ രണ്ട് പ്രധാന സാധനങ്ങളാണ് പഞ്ചസാരയും പുളിയും. ഇവ എളുപ്പത്തിൽ സൂക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് പാത്രങ്ങളാണ് പലരും ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് സുരക്ഷിതമാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിശദമായി നോക്കാം.

നല്ല നിലവാരമുള്ള ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങൾ വേണം ഇവ സൂക്ഷിക്കാൻ ഉപയോഗിക്കാൻ. പഴകിയതും പൊട്ടലുള്ളതും ചൂടേറ്റ് നിറംമങ്ങിയതുമായ പ്ലാസ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് നല്ലതല്ല. ഇത്തരം പാത്രങ്ങളിൽ സൂക്ഷിക്കുന്ന ഭക്ഷണത്തിലേക്ക് കാലക്രമേണ മാരകമായ രാസഘടകങ്ങൾ കലരാൻ സാധ്യതയുണ്ട്.

സ്വാഭാവികമായി ആസിഡ് അടങ്ങിയ ഒന്നാണ് പുളി. അതിനാൽ ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങളിൽ പുളി ദീർഘകാലം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പ്രത്യേകിച്ച് ചൂടുള്ള അന്തരീക്ഷത്തിൽ പ്ലാസ്റ്റിക്കിലെ രാസവസ്തുക്കൾ പുളിയിലേക്ക് എളുപ്പത്തിൽ കലരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പുളി, അച്ചാർ, വിനാഗിരി തുടങ്ങിയ അമ്ലഗുണമുള്ള ഭക്ഷണങ്ങൾ ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

​ഗ്ലാസ് പാത്രങ്ങളില്ലെങ്കിൽ ഇവ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലും സൂക്ഷിക്കാവുന്നതാണ്. സ്റ്റീൽ പാത്രങ്ങൾ ഭക്ഷണവുമായി രാസപ്രതികരണം നടത്താനുള്ള സാധ്യത കുറവാണ്. ദീർഘകാലത്തേക്ക് സൂക്ഷിക്കുന്നതിനാണെങ്കിൽ എപ്പോഴും നല്ലത് ഗ്ലാസും സ്റ്റെയിൻലെസ് സ്റ്റീലുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.