Poonoor Accident: നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; താമരശ്ശേരിയിൽ യുവതിക്ക് ഗുരുതര പരുക്ക്
താമരശ്ശേരി പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ബസ് കാത്തുനിന്ന യുവതിക്ക് ഗുരുതര പരിക്ക്.
)
താമരശ്ശേരി: പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ബസ് കാത്തിരുന്ന യുവതിക്ക് ഗുരുതരപരിക്ക്. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിൽ പൂനൂരിലാണ് അപകടമുണ്ടായത്. രാവിലെ ഒമ്പത് മണിയോടെ നിയന്ത്രണം വിട്ട വാഹനം തെറ്റായ ദിശയിലൂടെ വന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഈ സമയം ബസ് സ്റ്റോപ്പിൽ ബാലുശേരിക്ക് ബസ് കാത്തുനിൽക്കുകയായിരുന്ന വിപിന റാം എന്ന യുവതി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എപ്പോഴും തിരക്കേറിയ ബസ് സ്റ്റോപ്പിൽ അപകടത്തിന് തൊട്ടുമുമ്പ് മറ്റ് യാത്രക്കാർ വേറൊരു ബസ്സിൽ കയറിപ്പോയതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ ബസ് സ്റ്റോപ്പ് പൂർണ്ണമായും തകർന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27-കാരിയായ യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)