iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Dry Skin Remedies: വരണ്ട ചർമ്മത്തിന് ഒരു 'നാച്ചുറൽ' പരിഹാരം! അടുക്കളയിലെ ഈ കൂട്ടുകൾ പരീക്ഷിക്കാം

Utility

വരണ്ട ചർമ്മമുള്ളവർക്ക് പരീക്ഷിക്കാൻ ഒരു പ്രകൃതിദത്ത കൂട്ട് പരിചയപ്പെടാം.

വരണ്ട ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം തേടുകയാണോ? ഇത്തരം പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരുപാട് പരിഹാര മാർ​ഗങ്ങളുണ്ട്. അതിലൊന്നാണ് ഓട്‌സ്, പാൽ, കറ്റാർവാഴ ജെൽ എന്നിവ ചേർത്തുള്ള നാച്ചുറൽ ഫെയ്‌സ് പാക്ക്. ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും തിളക്കം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ആവശ്യമായ ചേരുവകൾ

  • ഓട്‌സ് (പൊടിച്ചത്): 2 ടേബിൾ സ്പൂൺ
  • പാൽ: 1-2 ടേബിൾ സ്പൂൺ
  • കറ്റാർവാഴ ജെൽ: 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിൽ പൊടിച്ച ഓട്‌സ്, പാൽ, കറ്റാർവാഴ ജെൽ എന്നിവ എടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക.

ഉപയോഗിക്കുന്ന വിധം

  • ആദ്യം ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകി തുടയ്ക്കുക.
  • തയ്യാറാക്കിയ പേസ്റ്റ് മുഖത്തും കഴുത്തിലും ഒരേപോലെ പുരട്ടി 15 മുതൽ 20 മിനിറ്റ് നേരം വയ്ക്കുക. കണ്ണുകളുടെ ചുറ്റും പുരട്ടുന്നത് ഒഴിവാക്കുക.
  • ശേഷം അത് ഉണങ്ങിത്തുടങ്ങുമ്പോൾ ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകി കളയുക. ഒരു ടവൽ ഉപയോ​ഗിച്ച് ഒപ്പിയെടുക്കുക.

ഗുണങ്ങൾ

  • ഓട്‌സ്: ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ചൊറിച്ചിലും അസ്വസ്ഥതകളും അകറ്റാൻ സഹായിക്കും.
  • പാൽ: പാലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.
  • കറ്റാർവാഴ ജെൽ: ചർമ്മത്തിലെ നിർജ്ജലീകരണം തടയാൻ സഹായിക്കും. വരൾച്ച മൂലമുണ്ടാകുന്ന പാടുകൾ മാറ്റും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.