iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Murder Case: പാലക്കാട് കുട്ടികളെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

Kerala

സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പാലക്കാട്: പാലക്കാട് രണ്ട് കുട്ടികളെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടികളുടെ മാതാവ് നിവേദ്യയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. കൊഴിഞ്ഞാമ്പാറ മേനോൻപാറയിലാണ് സംഭവം നടന്നത്. അമ്മയുടെ ആൺസുഹൃത്തിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കൊഴിഞ്ഞാമ്പാറ പോലീസ് വ്യക്തമാക്കുന്നത്.

കുട്ടികളുടെ അമ്മയും കേസിലെ പ്രതിയുമായ നിവേദ്യ താമസിച്ചിരുന്ന വാടക വീടിന് സമീപത്തുള്ളയാളാണ് ആൺസുഹൃത്ത്. പോലീസിന് ഇന്നാണ് നിവേദ്യയെ കസ്റ്റഡിയിൽ ലഭിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആൺസുഹൃത്തിനും പങ്കുണ്ടെന്ന വിവരം ലഭിച്ചത്.

സെപ്തംബർ 29ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ച് വയസുകാരി ജെന്നിഫർ, മൂന്ന് വയസുകാരനായ റോബിൻ എന്നിവരെയാണ് വീടിന് മുന്നിലുള്ള കുളിമുറിയിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടികളുടെ മാതാവാണ് പ്രതിയെന്ന് വ്യക്തമായി. കുട്ടികളുടെ പിതാവ് ജോൺ കുമാർ വീട്ടിലില്ലാത്ത സമയത്താണ് മാതാവ് നിവേദ്യ മക്കളെ കൊലപ്പെടുത്തിയത്. കുട്ടികൾ തനിക്ക് ജോലിക്ക് പോകുന്നതിന് തടസമാണെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് നിവേദ്യ പോലീസിന് മൊഴി നൽകിയത്. തനിക്ക് മോഡലിങ്ങിന് പോകാനാണ് താത്പര്യമെന്നും അന്ന് നിവേദ്യ പോലീസിൻറെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.