iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Utility

Birth-Death Certificate: ഒക്ടോബർ 1 മുതൽ ജനന-മരണ രജിസ്ട്രേഷൻ കർശനമാകും, വൈകിയാൽ കോടതിയെ സമീപിക്കും

ജീവിതത്തിന്റെ തുടക്കത്തിൽ ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റും ഒടുവിൽ ലഭിക്കുന്ന മരണ സർട്ടിഫിക്കറ്റും വ്യക്തിയുടെ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത രേഖകളാണ്. കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിനും സർക്കാർ ആനുകൂല്യങ്ങൾക്കും ആവശ്യമായ ആദ്യ ഐഡിയാണ് ജനന സർട്ടിഫിക്കറ്റ്.

അതുപോലെ വ്യക്തിയുടെ മരണ ശേഷം ബാങ്ക് അക്കൗണ്ടുകളും സ്വത്തവകാശങ്ങളും അവകാശപ്പെടാൻ കുടുംബങ്ങളെ സഹായിക്കുന്നതിൽ നിർണായകമാണ്. ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം ഒക്ടോബർ 1 മുതൽ നിലവിൽ വരും. വൈകിയുള്ള ഇത്തരം രജിസ്ട്രേഷനുകൾക്കുള്ള ചട്ടങ്ങൾ കർശനമാക്കുന്നതാണ് പുതിയ ഭേദഗതി.

നിയമം 1: ജനനവും മരണവും സംഭവിച്ച് ഒന്നോ, രണ്ട് വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ജില്ലാ മജിസ്ട്രേറ്റിൽ നിന്നോ, സബ്-ഡിവിഷണൽ മജിസ്ട്രേറ്റിൽ നിന്നോ, ഡിഎം അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൽ നിന്നോ ഒപ്പ് ആവശ്യമാണ്. കൂടാകെ പരിശോധനകൾക്ക് ശേഷം നിശ്ചിത ഫീസും അടയ്ക്കണം.

നിയമം 2: രണ്ട് വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവോടെ മാത്രമേ രജിസ്ട്രേഷൻ നടക്കൂ. അതായത് നിശ്ചിത സമയപരിധി കഴിഞ്ഞുള്ള രജിസ്ട്രേഷനുകൾക്ക് ഇനി കോടതിയെ സമീപിക്കേണ്ടി വരും. ജനന-മരണ രേഖകൾ കൂടുതൽ കൃത്യവും സുതാര്യവും സമയബന്ധിതവുമാക്കുക എന്നതാണ് നിയമം മാറ്റുന്നതിന്റെ സർക്കാർ ലക്ഷ്യം.

ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ കഴിഞ്ഞ മാസം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് ഇത് നിയമമായത്. ജനന-മരണ രജിസ്ട്രേഷനിലെ കാലതാമസം ഒഴിവാക്കാനും സമയബന്ധിതമായി രജിസ്റ്റർ ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കലുമാണ് നിയമത്തിന്റെ ലക്ഷ്യം.

ജനനമോ മരണമോ നടന്ന് ഒരു വർഷത്തിന് ശേഷവും എന്നാൽ രണ്ട് വർഷത്തിനുള്ളിലുമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ അനുമതിയോടെ മാത്രമേ അത് രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

രണ്ട് വർഷത്തിന് ശേഷമാണ് ജനനമോ മരണമോ റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം മാത്രമേ രജിസ്റ്റർ ചെയ്യപ്പെടുകയുള്ളൂ എന്നും നിയമത്തിൽ വ്യക്തമാക്കുന്നു. വൈകിയുള്ള രജിസ്ട്രേഷന് അനുമതി നൽകുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികൾ വിവരങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും നിയമം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.