FD Rule Change: ഒക്ടോബർ 1 മുതൽ ഫിക്സഡ് ഡിപ്പോസിറ്റ് നിയമങ്ങളിൽ മാറ്റം, അറിയേണ്ടതെല്ലാം...
ഒക്ടോബർ 1 മുതൽ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകളിൽ കർശനമായ സുതാര്യതയും പുതിയ മാറ്റങ്ങളും കൊണ്ടുവന്ന് റിസർവ് ബാങ്ക്.
സുരക്ഷിതമായ ഒരു സമ്പാദ്യ മാർഗ്ഗമാണ് സ്ഥിര നിക്ഷേപങ്ങൾ അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ (Fixed Deposit - FD). എന്നാൽ ഒക്ടോബർ 1 മുതൽ ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതികളിൽ മാറ്റം വരുകയാണ്. പലിശ നിരക്കുകളിൽ അടക്കം വലിയ മാറ്റങ്ങളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കൊണ്ടുവരുന്നത്.
മൂന്ന് കോടി രൂപയും അതിൽ കൂടുതലുമുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾ ബൾക്ക് ഡിപ്പോസിറ്റുകളായി (Bulk Deposits) തരംതിരിക്കുന്നു. പുതിയ നിയമപ്രകാരം ബാങ്കുകൾ ഇത്തരം ബൾക്ക് ഡിപ്പോസിറ്റുകൾക്ക് ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) ചട്ടക്കൂടിന് കീഴിൽ വ്യത്യസ്ത പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്.
ചില പ്രധാന വിശദാംശങ്ങൾ എന്തെല്ലാമാണെന്ന് അറിയാം
. പലിശ നിരക്കുകൾ നിശ്ചയിക്കാൻ ബാങ്കുകൾക്ക് ആർബിഐ ഇളവുകൾ നൽകുന്നു.
. ഒക്ടോബർ ഒന്ന് മുതൽ ബാങ്കുകൾ അവരുടെ വെബ്‌സൈറ്റുകളിൽ എഫ്‍ഡിയുടെ പലിശ നിരക്കുകൾ പ്രദർശിപ്പിക്കണം.
. ബൾക്ക് ഡിപ്പോസിറ്റുകൾക്ക് ബാധകമായ പലിശ നിരക്കുകൾ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണിക്കകം ബാങ്കിന്റെ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം.
. ഏറ്റവും പുതിയ അപ്ഡേറ്റ് നിരക്കുകൾ രാവിലെ 10:10-ന് മുൻപായി വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം.
. ഒരേ തീയതിയിൽ ബുക്ക് ചെയ്യുന്ന ഒരേ തുകയ്ക്കുള്ള എഫ്‍ഡികൾക്ക് ഏത് ബ്രാഞ്ചിലും ഒരേ പലിശ നിരക്ക് തന്നെയായിരിക്കണം. ഇതിൽ യാതൊരുവിധ വിവേചനവും പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്.
. പുതിയ നിയമങ്ങൾ പ്രധാനമായും ബൾക്ക് ഡിപ്പോസിറ്റുകളെ കേന്ദ്രീകരിച്ചുള്ളതായതിനാൽ സാധാരണ നിക്ഷേപകരെ ഇത് വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയില്ല.
. ആർബിഐ നിയമങ്ങൾ ബാങ്കിങ് സംവിധാനത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരും. മാത്രമല്ല നിക്ഷേപകർക്ക് ദിവസേനയുള്ള പലിശ നിരക്കിലെ മാറ്റങ്ങൾ കൃത്യമായി അറിയാൻ സാധിക്കും.
എത്രത്തോളം സുരക്ഷ?
ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് മറ്റ് പല നിക്ഷേപ മാർഗ്ഗങ്ങളെയും അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല മറ്റ് നിക്ഷേപങ്ങളിൽ ലഭിക്കാത്ത ഉറപ്പായ റിട്ടേണുകളും ഇവ വാഗ്ദാനം ചെയ്യുന്നു. സാധാരണ നിക്ഷേപങ്ങളെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കുകൾ ലഭിക്കുന്നതിനാൽ മുതിർന്ന പൗരന്മാർക്കിടയിലും എഫ്‍ഡി പ്രത്യേകിച്ചും ജനപ്രിയമാണ്. പലിശ നിരക്കുകൾ ബാങ്കിൽ നിന്ന് ബാങ്കിലേക്ക് വ്യത്യസ്തമാണ്. സാധാരണയായി 6 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നിരക്കുകൾ എഫ്‍ഡി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.