iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

FACT Apprentice Recruitment 2026: എറണാകുളം ഫാക്ടിൽ അപ്രൻറീസ് തസ്തികകളിൽ ഒഴിവുകൾ; യോഗ്യത, ശമ്പളം... വിശദ വിവരങ്ങൾ അറിയാം

എറണാകുളത്ത് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) വിവിധ അപ്രൻറീസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്കായി ആകെ 182 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷ നൽകാം.

ഒഴിവുകളുടെ വിശദ വിവരങ്ങൾ

ഐടിഐ ട്രേഡ് അപ്രൻറീസ് (98 ഒഴിവുകൾ)

ഫിറ്റർ- 24, ഇലക്ട്രീഷൻ- 15, ഇൻസ്ട്രുമെൻറ് മെക്കാനിക്ക്- 12, സിഒപിഎ/ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ്- 12, വെൽഡർ- 9, മെഷീനിസ്റ്റ്- 8, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ- 6, മെക്കാനിക്ക് ഡീസൽ- 4, പ്ലംബർ- 4, പെയിൻറർ- 2, കാർപെൻറർ- 2.

ഡിപ്ലോമ ടെക്നീഷ്യൻ അപ്രൻറീസ് (57 ഒഴിവുകൾ)

കെമിക്കൽ- 15, മെക്കാനിക്കൽ- 10, സിവിൽ- 7, ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- 7, കമ്പ്യൂട്ടർ- 6, ഇൻസ്ട്രുമെൻറേഷൻ വിഭാഗങ്ങൾ- 6, ഡിസിപി- 6.

ഗ്രാജുവേറ്റ് അപ്രൻറീസ് (27 ഒഴിവുകൾ)

കെമിക്കൽ- 5, മെക്കാനിക്കൽ- 5, കമ്പ്യൂട്ടർ സയൻസ് / എഞ്ചിനീയറിങ്- 4, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- 4, സേഫ്റ്റി ആൻഡ് ഫയർ- 3, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻറേഷൻ വിഭാഗങ്ങൾ- 3.

യോഗ്യതയും പ്രായപരിധിയും

ഐടിഐ ട്രേഡ് അപ്രൻറീസ്- അറുപത് ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയിച്ചിരിക്കണം. 01- 09- 2026 കണക്കാക്കി പരമാവധി പ്രായം 23 വയസ്. വേതനം- പ്രതിമാസം 10,560.

ഡിപ്ലോമ അപ്രൻറീസ്- കുറഞ്ഞത് അറുപത് ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ ഡിപ്ലോമ. പട്ടികജാതി / പട്ടിക വർഗ വിഭാഗക്കാർക്ക് 10 ശതമാനം മാർക്ക് ഇളവുണ്ട്. പ്രായപരിധി 23 വയസ്. വേതനം- പ്രതിമാസം 10,900.

ഗ്രാജ്വേറ്റ് അപ്രൻറീസ്- അറുപത് ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദം. എസ് സി, എസ് ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. ഉയർന്ന പ്രായപരിധി 25 വയസ്. വേതനം- പ്രതിമാസം 12,300.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഈ ഒഴിവുകളിലേക്ക് പരീക്ഷയോ ഇൻറർവ്യൂവോ ഉണ്ടായിരിക്കുന്നതല്ല.

ഐടിഐ, ഡിപ്ലോമ വിഭാഗം- എസ്എസ്എൽസി, യോഗ്യതാ പരീക്ഷ ( ഐടിഐ / ഡിപ്ലോമ ) എന്നിവയ്ക്ക് ലഭിച്ച മാർക്കുകൾ തുല്യ പ്രാധാന്യത്തോടെ കണക്കാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

ഗ്രാജ്വേറ്റ് വിഭാഗം- പ്ലസ് ടു പരീക്ഷയിലെയും ബിരുദ പരീക്ഷയിലെയും മാർക്കുകൾ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.