iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Job Vacancy: എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ ജോലി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതിയും വിശദ വിവരങ്ങളും അറിയാം

Career

ആകെ 232 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദധാരികളായ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

എൽഐസി ഹൌസിങ് ഫിനാൻസ് ലിമിറ്റഡിലേക്ക് അപ്രൻറീസ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഭവന വായ്പാ വിതരണ സ്ഥാപനമാണ് എൽഐസി ഹൌസിങ് ഫിനാൻസ് ലിമിറ്റഡ് (എൽഐസിഎച്ച്എഫ്എൽ).

വീട് നിർമാണം, വീട് വാങ്ങൽ, നവീകരണം എന്നിവയ്ക്കുള്ള വായ്പാ സേവനങ്ങൾ നൽകുന്ന ഈ സ്ഥാപനത്തിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാം. ആകെ 232 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരളത്തിൽ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോട്ടയം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒഴിവുകൾ.

കേരളത്തിന് പുറത്ത് മംഗളൂരു, ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, സേലം, പൊള്ളാച്ചി, വെല്ലൂർ തുടങ്ങിയ ഇടങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം 2026 ഒക്ടോബർ ഒന്നിന് മുൻപായി പൂർത്തിയായിരിക്കണം.

2026 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കി 20 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഓൺലൈൻ പരീക്ഷയുടെയും സർട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.